രാമായണ മാസാചരണത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കൊടുങ്ങല്ലൂര്‍: രാമായണ മാസാചരണത്തിന്‍െറ ഭാഗമായി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീമദ്ദേവി മഹാത്മ്യ പാരായണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ ഉദ്ഘാടനം ചെയ്തു. അസി. കമീഷണര്‍ വി.ജി. വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. ഭാഗവത ചൂഡാമണി അഡ്വ. രാമനാഥന്‍ പറവൂരാണ് യജ്ഞാചാര്യന്‍. ആല ശ്രീനാരായണ ധര്‍മ പ്രകാശിനി യോഗം വക ശ്രീശങ്കര നാരായണക്ഷേത്രം, പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര ഭഗവതിക്ഷേത്രം, എല്‍തുരുത്ത് ശ്രീവിദ്യ പ്രകാശിനി, സഭവക ശ്രീസുബ്രഹ്മണ്യക്ഷേത്രം, നെടിയതളി ശിവക്ഷേത്രം, മത്തേല ശാസ്താം കോവില്‍ തൃക്കണാമതിലകം ഐനിക്കല്‍ ശ്രീഭദ്രകാളി അഘോര വീരഭദ്ര സ്വാമി ദേവസ്ഥാനം, ആല ഗോതുരുത്ത് അരയംപറമ്പില്‍ ഭഗവതി ക്ഷേത്രം കൂടാതെ, മത്തേല, അഴീക്കോട്, എറിയാട്, എടവിലങ്ങ്, കൊടുങ്ങല്ലൂര്‍, എസ്.എന്‍. പുരം, പി.വെമ്പല്ലൂര്‍, കൂളിമുട്ടം, മതിലകം പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലും രാമായണ മാസാചരണത്തിന് തുടക്കമായി. ആമ്പല്ലൂര്‍: വരാക്കര ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിനു തുടക്കമായി. റിട്ട. ജഡ്ജി ബാലകൃഷ്ണമേനോന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്‍റ് ഹരിദാസ് ചാര്‍ത്തായി, സെക്രട്ടറി എന്‍.ജി. ശിവന്‍, ട്രഷറര്‍ കെ.വി. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ദിവസങ്ങളിലായി രാമായണത്തിലെ വിവിധ ഭാഗങ്ങളെക്കുറിച്ച് വിദഗ്ധരുടെ പ്രഭാഷണവും രാമായണം ക്വിസ് മത്സരം, മരുന്നുകഞ്ഞി വിതരണം എന്നിവ നടക്കും. ആമ്പല്ലൂര്‍: കുണ്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്‍െറ ഭാഗമായി മഹാഗണപതിഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി കെ.പി. ഉണ്ണി ഭട്ടതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ കര്‍ക്കടകം 31 വരെ എല്ലാ ദിവസവും ഗണപതിഹോമം, ഭഗവത് സേവ, ത്രികാലപൂജ, ചുറ്റുവിളക്ക്, നിറമാല വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.