പഴയാറ്റില്‍ പിതാവ് അനുസ്മരണം

ഇരിങ്ങാലക്കുട: മാര്‍ ജെയിംസ് പഴയാറ്റിലിന്‍െറ ഏഴാം ചരമദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് പോളി കണ്ണൂക്കാടന്‍െറ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ബലിയും പ്രാര്‍ഥനയും നടന്നു. ‘വിളിച്ചവനോടുള്ള വിശ്വസ്തത, നന്മയാകാനും നന്മ പ്രവര്‍ത്തിക്കാനുള്ള മനോഭാവം, പൗരോഹിത്യത്തിന്‍െറ കുലീനത്വം, ദൈവ ജനത്തോടുള്ള പ്രതിബദ്ധത, ആത്മീയ നിഷ്ഠയോടുള്ള അതീവ താല്‍പര്യം ബിഷപ് ജെയിംസ് പഴയാറ്റിലിന്‍െറ ജീവിതത്തെ കരുത്തുപിടിപ്പിച്ച ചില സുകൃതങ്ങളാണെന്ന് ബിഷപ് പറഞ്ഞു. മോണ്‍. ആന്‍േറാ തച്ചിന്‍, ജോബി പൊഴോലിപറമ്പില്‍, ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോയ് പാല്യേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. മോണ്‍. ജോബി പൊഴേലിപറമ്പില്‍ നന്ദി പറഞ്ഞു. ദര്‍ശന്‍ കമ്യൂണിറ്റിക്കേഷന്‍സിന്‍െറ പഴയാറ്റില്‍ പിതാവിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.