കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിന്‍െറ വിവിധമേഖലകളിലെ വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതികളും ചര്‍ച്ചകളുമായി വികസന സെമിനാര്‍. 2016-17 വര്‍ഷത്തെ കരട് പദ്ധതി രേഖയെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. കൃഷി അനുബന്ധമേഖല, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം, കുടിവെള്ളം, ചെറുകിട വ്യവസായം, സാമൂഹികക്ഷേമം, പാര്‍പ്പിടം, ആരോഗ്യം, ശുചിത്വം, പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി, പട്ടികജാതി വികസനം, വിദ്യാഭ്യാസം, മത്സ്യബന്ധനം, ദരിദ്ര്യലഘൂകരണം, മൃഗസംരക്ഷണം, സംസ്കാരം, കായികം തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 114ഓളം പ്രോജക്ട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. തരിശ് രഹിത സമ്പൂര്‍ണ പച്ചക്കറി പ്രോജക്ട്, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്‍െറ ഭാഗമായി തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് ബിനുകള്‍ സ്ഥാപിക്കല്‍, പ്ളാസ്റ്റിക് മാലിന്യമുക്ത കൊടുങ്ങല്ലൂര്‍, കയര്‍, കയര്‍ ഉല്‍പന്ന നിര്‍മാണം, ഭക്ഷ്യോല്‍പന്ന നിര്‍മാണം, ചെറുകിട വ്യവസായം വളര്‍ത്തല്‍, തെങ്ങ്കൃഷി, മിനി വ്യവസായ എസ്റ്റേറ്റ്, തീരദേശ സമാന്തര റോഡ്, താലൂക്കാശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്കാനിങ്, എല്ലാ വീടുകളിലും ബയോഗ്യാസ് പ്ളാന്‍റ്, വണ്‍വേ റോഡ് വികസനം, എല്ലാ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ളാസ് റൂം തുടങ്ങിയവ പദ്ധതികളില്‍ ചിലതാണ്. സെമിനാര്‍ അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍െറ അധ്യക്ഷത വഹിച്ചു. വികസനം ജനങ്ങള്‍ക്കിടയില്‍ നിന്നാണ് ഉയര്‍ന്ന വരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എസ്. കൈസാബ് പദ്ധതിരേഖ അവതരിപ്പിച്ചു. സി.കെ. രാമനാഥന്‍, പി.എന്‍. രാമദാസ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യന്‍, വി.ജി. ഉണ്ണികൃഷ്ണന്‍, വി.എം. ജോണി, ലതാ ഉണ്ണികൃഷ്ണന്‍, അഡ്വ.പി.ഡി. വിശ്വംഭരന്‍, സുമാ ശിവന്‍, കെ.ബി. മഹേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു. ഷീലാ രാജ്കമല്‍ സ്വാഗതവും വി.വി. ലതേഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഡോ. ടി.വി. റോഷ്, കെ.ആര്‍. ജൈത്രന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.