അറിവിന്‍െറ നേര്‍ചിത്രമായി ‘മാതള നാരങ്ങ’

തൃശൂര്‍: മണ്ണില്‍ തൊടാത്ത അറിവ് ആനന്ദത്തിലത്തെില്ല. സമൂഹവുമായി ബന്ധപ്പെടാത്ത ആ അറിവുകളുടെ ദുരന്തമുഖമാണ് ‘മാതള നാരങ്ങ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ അനില്‍ പരയ്ക്കാട് വരച്ചുകാട്ടുന്നത്. നമ്മള്‍ കാണാതെ പോകുന്ന വിദ്യാഭ്യാസത്തിന്‍െറ ചില അകക്കാഴ്ചകളാണ് 12 മിനിറ്റ് നീളുന്ന ഹ്രസ്വ ചിത്രം നമുക്ക് നല്‍കുന്നത്. സാഹിത്യ അക്കാദമിയില്‍ നടന്ന പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം ഡോ. സി. രാവുണ്ണി നിര്‍വഹിച്ചു. അഡ്വ. പ്രേം പ്രസാദ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ളാസുകാരി അന്നാ റോസ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ അഭിനയിച്ച ചിത്രത്തില്‍ ആകെ ഒമ്പതുപേര്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. സ്മാര്‍ട്ട് ഫിലിംസ് അവതരിപ്പിച്ച ചിത്രത്തിന്‍െറ തിരക്കഥയും അനില്‍ പരയ്ക്കാടായിരുന്നു. ഏഴാം ക്ളാസ് വിദ്യാര്‍ഥികളായ പാര്‍വതി, അനന്ത പത്മനാഭനും തൃശൂരിലെ നാടക പ്രവര്‍ത്തകരായ ഇന്ദ്രന്‍ മച്ചാട്, സുധി വട്ടപ്പിന്നി, പാര്‍വതി, ലക്ഷ്മി, പ്രശാന്ത് കളമശേരി, സിന്ധു നാരായണന്‍, എം.ഡി. രാജ്മോഹന്‍, പ്രേംകുമാര്‍ ശങ്കരന്‍ എന്നിവരും വേഷമിട്ടു. നിര്‍മാണം ജെസ്റ്റിന്‍ ചിറ്റിലപ്പിള്ളി. കഥ റെജിന്‍ എസ്. ബാബു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യമായി പ്രദര്‍ശനം നടത്തുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.