നാലര വയസ്സുകാരിക്ക് പീഡനം: ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ഇയാള്‍ക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും കസ്റ്റഡിയില്‍. പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും ആര്‍.എസ്.എസ് കുഴിങ്ങര ശാഖ ദണ്ഡനായകുമായ കൈതവായില്‍ ജിതിന്‍ മോഹനനെയാണ് (25) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഒളിച്ചു താമസിക്കാന്‍ ഇടം നല്‍കിയതിന് കുന്നംകുളം ആനായിക്കല്‍ സ്വദേശിയും യുവമോര്‍ച്ച നേതാവുമാണ് ഒപ്പം കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ പിതാവിന്‍െറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആറ് ദിവസം മുമ്പാണ് കേസിനാസ്പദ സംഭവം. പീഡനത്തിനുശേഷം പെണ്‍കുട്ടി പറഞ്ഞാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വൈദ്യപരിശോധനകള്‍ക്ക് ശേഷം ചാവക്കാട് സി.ഐ ജോണ്‍സണിന്‍െറ നിര്‍ദേശ പ്രകാരമാണ് പ്രതിയെ കുന്നംകുളത്തുവെച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ ചെന്നപ്പോള്‍ യുവമോര്‍ച്ച നേതാവ് എതിര്‍ത്തിരുന്നു. സി.പി.എം പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ഒമ്പതോളം കേസില്‍ പ്രതിയായ ഇയാള്‍ കുന്നംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളുമാണ്. ഇയാളെ പിടികൂടിയ കാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ജിതിനെ മാത്രമാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.