തൃശൂര്‍: ആശങ്ക വളര്‍ത്തി സാംക്രമിക രോഗങ്ങള്‍ പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കോളറ, ഡിഫ്തീരിയ, മഞ്ഞപ്പിത്തം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കിയ കുഷ്ഠരോഗം വീണ്ടും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വളരെ ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറം ജില്ലയുടെ സമീപ സ്ഥലങ്ങളില്‍ ഡിഫ്തീരിയ ഭീതി നിലനില്‍ക്കുന്നെന്ന് ആരോഗ്യവകുപ്പ് സമ്മതിച്ചു. കടപ്പുറം, ചാവക്കാട് എന്നിവിടങ്ങളിലൊക്കെ ഇതിനു സാധ്യതയുണ്ട്. ഇവിടങ്ങളിലുള്ളവരുടെ ബന്ധുക്കള്‍ മലപ്പുറത്തുണ്ടെന്നും അതിനാല്‍ രോഗം പടരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പെടുക്കാത്തതാണ് ഡിഫ്തീരിയക്ക് കാരണമെന്നാണ് വിശദീകരണം. ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് നല്‍കുന്നില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലാണ് ഇത് സ്ഥിരീകരിച്ചത്. ഞായറാഴ്ച കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ ഉള്ളവര്‍ ഭക്ഷണം കഴിച്ച ഹോട്ടലില്‍നിന്ന് കുടിവെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ കുടിവെള്ളപദ്ധതികളില്‍നിന്നും പരമാവധി ജല സ്രോതസ്സുകളില്‍നിന്നും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പടരുകയാണ്. ശുചിത്വമില്ലായ്മയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും ആരോഗ്യവകുപ്പ് പ്രവര്‍ത്തനം പരാജയമാണെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനം വിശദീകരിക്കാന്‍ പോലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തയാറാകുന്നില്ല. ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കണക്കുകളും മാധ്യമങ്ങള്‍ക്ക് കൈമാറുന്നില്ല. നിരവധി തവണ ഡി.എം.ഒ യുടെ വാര്‍ത്താസമ്മേളനം പറയാറുണ്ടെങ്കിലും ഡി.എം.ഒ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറില്ളെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.