തൃശൂര്‍: കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയില്‍ അസ്വസ്ഥത. സ്ഥലം എം.പിയായ സി.പി.ഐ നേതാവിനെ അവഗണിക്കുകയും പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന ഭരണ നേതൃത്വത്തിന്‍െറ നടപടിയാണ് കാരണം. പട്ടാളം റോഡ് വികസന കാര്യത്തിലാണ് തര്‍ക്കം മറനീക്കുന്നത്. പോസ്റ്റോഫിസിന് സ്ഥലം വിട്ടുകൊടുക്കാന്‍ കേന്ദ്ര കാബിനറ്റിന്‍െറ അനുമതി തേടിയുള്ള ഫയല്‍ എം.പിയെ ഏല്‍പിച്ചെങ്കിലും നടന്നില്ളെന്ന് മേയര്‍ തുറന്നടിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് രാജന്‍ പല്ലന്‍ മേയറായിരിക്കെയാണ് പോസ്റ്റോഫിസിന് പുതിയ സ്ഥലം അനുവദിച്ച് നിലവിലുള്ള കെട്ടിടം റോഡ് വികസനത്തിനായി ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയത്. ഇടത് ഭരണസമിതി അധികാരത്തിലത്തെിയ ശേഷം ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. കേന്ദ്രവുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ളെന്ന് കോര്‍പറേഷനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇടതുമുന്നണിയിലെ വല്യേട്ടന്‍ തര്‍ക്കമാണ് ഇതിന് പിറകിലെന്ന് മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ അടക്കം പറയുന്നുണ്ട്. പോസ്റ്റോഫിസിന്‍െറ സ്ഥലം ഏറ്റെടുക്കുന്നതിന് പകരമായി പട്ടാളം റോഡില്‍തന്നെ തപാല്‍ വകുപ്പിന് 16 സെന്‍റ് സ്ഥലവും 3,500 ചതുരശ്ര അടിയില്‍ കെട്ടിടവും അനുവദിക്കാനാണ് ധാരണയുണ്ടാക്കിയത്. അതുവരെ എം.ഒ റോഡിലെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പോസ്റ്റോഫിസിന് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. രൂക്ഷ ഗതാഗതക്കുരുക്കുള്ള മേഖലയാണ ്പോസ്റ്റോഫിസ് റോഡ് ജങ്ഷനും പട്ടാളം റോഡിലെ കുപ്പിക്കഴുത്തും. ഇത് പരിഹരിക്കാനാണ് പോസ്റ്റോഫിസിന്‍െറ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. വകുപ്പുകള്‍ തമ്മില്‍ ധാരണയാവുകയും അനുമതി പത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അനുമതിയെന്ന സാങ്കേതികത്വത്തില്‍ മാത്രം പ്രശ്നം കുടുങ്ങിക്കിടക്കുന്നത് കോര്‍പറേഷന്‍ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് എം.പിക്കെതിരെ സി.പി.എം നിലപാടെടുത്തത്. തൃശൂര്‍ എം.പി സി.പി.ഐക്കാരനായ സി.എന്‍. ജയദേവനാണെങ്കിലും ഡല്‍ഹിയില്‍ കോര്‍പറേഷനുവേണ്ടി കേന്ദ്രമന്ത്രിമാരെ കാണാന്‍ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലുള്ള സംഘത്തെ സഹായിച്ചത് സി.പി.എം നേതാവായ പി.കെ. ബിജു എം.പിയാണ്. ഫയല്‍ നീങ്ങാത്ത സാഹചര്യത്തിലാണ് ബിജു എം.പി മുഖേന കേന്ദ്രമന്ത്രിമാരെ കണ്ടതെന്ന് മേയര്‍ പറയുന്നു. ഇടത് ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന സോളാര്‍ പ്ളാന്‍റ് ഉദ്ഘാടനത്തിനും വൈ-ഫൈ പദ്ധതി ഉദ്ഘാടനത്തിനും തൃശൂര്‍ എം.പി ഉണ്ടായിരുന്നില്ല. ദിവാന്‍ജിമൂല-പൂത്തോള്‍ റെയില്‍വേ മേല്‍പാലം വികസന പ്രവൃത്തിയുടെ ഭൂമിപൂജ ചടങ്ങിലും ക്ഷണിച്ചില്ല. കോര്‍പറേഷനില്‍ ആറ് അംഗങ്ങളുള്ള ബി.ജെ.പിയും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കോര്‍പറേഷന്‍ ഭരണസമിതിക്കൊപ്പമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.