മാള: നാടിനെ നടുക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ അന്വേഷണം ഇഴയുന്നു. ഗുവാഹതി സ്വദേശിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടും സംഭവം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായിട്ടില്ല. കഴിഞ്ഞ മേയ് 10നാണ് കൊലപാതകം നടന്നത്. പുത്തന്‍ചിറ പിണ്ടാണി നടുമുറി പരേതനായ പുരുഷോത്തമന്‍െറ വീട്ടിലെ ജോലിക്കാരനായിരുന്ന ഗുവാഹതി സ്വദേശി ഉമാനാഥിനെയാണ്(32) വീടിന് പിന്നിലെ കുളത്തിനരികില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടത്. ഉമാനാഥിനോടൊപ്പം ജോലി ചെയ്തിരുന്ന മനോജ് എന്നയാളെ സംഭവത്തത്തെുടര്‍ന്ന് കാണാതാവുകയും ചെയ്തു. കൊല നടത്താനുപയോഗിച്ചതെന്ന് സംശയിക്കുന്ന മഴു അന്നേദിവസം ഇവര്‍ കിടന്ന കട്ടിലില്‍നിന്ന് കണ്ടെടുത്തിരുന്നു. മൃതദേഹത്തിന് സമീപം കത്തിയും കണ്ടത്തെി. ഇതെല്ലാം മനോജിലേക്കാണ് സംശയത്തിന്‍െറ മുന നീട്ടുന്നത്. പൊലീസിനെയും വീട്ടുകാരെയും കബളിപ്പിച്ച് മനോജ് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നീട്ടുണ്ട്. അന്വേഷണം ലോക്കല്‍ പൊലീസില്‍നിന്ന് മാറ്റി റൂറല്‍ ക്രൈംബ്രാഞ്ചിന് നല്‍കണമെന്നും ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.