ഗുരുവായൂര്‍: ബി.എസ്.എന്‍.എല്‍ ജങ്ഷന് സമീപം സ്വകാര്യ ബസ് മതില്‍ തകര്‍ത്ത് വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറി. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 40ഓളം പേര്‍ക്ക് പരിക്ക്. ഗുരുവായൂരില്‍ നിന്ന് പൊന്നാനിയിലേക്ക് പോകുന്ന ‘ഈശ്വര്‍’ ബസാണ് വിളക്കിത്തല ബാലഗോപാലിന്‍െറ വീട്ടുവളപ്പിലേക്ക് കയറിയത്. 5.15 ന് ഗുരുവായൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് കിലോമീറ്റര്‍ പിന്നിടും മുമ്പാണ് അപകടം. റോഡരികിലെ പരസ്യബോര്‍ഡും മതിലും തകര്‍ത്ത് സ്ളാബില്ലാത്ത കാനക്ക് മുകളിലൂടെയാണ് പറമ്പിലേക്ക് കയറിയത്. പൂര്‍ണമായും പറമ്പിലേക്ക് കയറിയ ബസ് തെങ്ങില്‍ ഇടിച്ച് നിന്നു. വിദ്യാര്‍ഥികളും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിലേറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബ്രേക്ക് പോയതിനത്തെുടര്‍ന്നാണ് പറമ്പിലേക്ക് ഓടിച്ച് കയറ്റിയതെന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡ്രൈവര്‍ എടപ്പാള്‍ പിലാക്കല്‍ ഖലീല്‍ (34) പറഞ്ഞു. റോഡിലുണ്ടായിരുന്ന ഇരുചക്രവാഹനക്കാരെയും വഴിയാത്രക്കാരെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് പറമ്പിലേക്ക് കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ബസിന്‍െറ കണ്ടക്ടര്‍ വടക്കേക്കാട് ചേങ്ങാത്ത് സുധീഷ് (40) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവര്‍: വട്ടംപാടം അയിനിപ്പുള്ളി അബ്ദുല്‍ റസാഖിന്‍െറ മകള്‍ ഇസാന, പുന്നയൂര്‍ക്കുളം സ്വദേശികളായ തറയില്‍ ബാലകൃഷ്ണന്‍െറ മകള്‍ അഞ്ജലി, തറയില്‍ സുരേഷിന്‍െറ മകള്‍ കൃഷ്ണപ്രിയ, മല്ലിശേരി സുരേഷിന്‍െറ മകള്‍ ആതിര, അരിയല്ലി ദിലീപിന്‍െറ മകള്‍ വര്‍ഷ, കണ്ടംപുള്ളി വസന്തകുമാറിന്‍െറ മകള്‍ നന്ദിനി, വടക്കേക്കാട് പാക്കത്ത് ശ്രീനിവാസന്‍െറ മകള്‍ അക്ഷയ, കല്ലൂര്‍ മാക്കാലിക്കല്‍ ബാബുവിന്‍െറ മകള്‍ കാവ്യ, കോട്ടപ്പടി ആനക്കോട്ട പറമ്പില്‍ ശിവന്‍െറ മകള്‍ കൃഷ്ണപ്രിയ (എല്ലാവരും ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍), വടക്കേക്കാട് സ്വദേശികളായ തളികശേരി ഇഖ്ബാലിന്‍െറ മകള്‍ ഹാലിയ, പേരോത്ത് സുരേന്ദ്രന്‍െറ മകള്‍ ഐശ്വര്യ (എല്‍.എഫ്. കോളജ് വിദ്യാര്‍ഥികള്‍), വൈലത്തൂര്‍ കൊട്ടാരംപാട്ട് രാഘവന്‍െറ മകള്‍ അഞ്ജലി (ശ്രീകൃഷ്ണ കോളജ് വിദ്യാര്‍ഥിനി), എടക്കര മായംപുള്ളി ഭക്തവത്സലന്‍െറ മകള്‍ ആര്‍ദ്ര (തൃശൂര്‍ സെന്‍റ് മേരിസ് കോളജ് വിദ്യാര്‍ഥിനി), പുന്നയൂര്‍ക്കുളം കാരയൂര്‍ വീട്ടില്‍ ബാലകൃഷ്ണന്‍െറ ഭാര്യ ലളിത (48), ആറ്റുപുറം കരുമാന്‍റകായില്‍ മണിയുടെ ഭാര്യ സീത (46), പുന്നയൂര്‍ പുന്നയൂര്‍ വീട്ടില്‍ നിഷാദിന്‍െറ ഭാര്യ അനുഷ (23), പുന്നയൂര്‍ കപ്ളിയങ്ങാട്ട് രമേശന്‍െറ ഭാര്യ ജ്യോതി (35), മാറഞ്ചേരി ആലൂര്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ റസിയ (48), മകള്‍ അജിഷ (18), പെരുമ്പടപ്പ് അയ്ക്കവളപ്പില്‍ ഷംസുദ്ദീന്‍െറ ഭാര്യ ഹയറുന്നീസ (38), ഏനാമാവ് കെട്ടുങ്ങല്‍ ഇരിമ്പ്രനെല്ലൂര്‍ എ.എം.എല്‍.പി സ്കൂള്‍ അധ്യാപിക കല്ലൂര്‍ സ്വദേശി സിന്ധു (46), മുല്ലശേരി വലിയകത്ത് പുത്തന്‍വീട്ടില്‍ നൗഫലിന്‍െറ ഭാര്യ ഷെബീന (27), എട്ട് മാസം പ്രായമുള്ള മകള്‍ ഇഷ ബിസ്മി, ഷെബീനയുടെ സഹോദരിമാരായ നൗഫ (22), നദീറ (19), നൗഫയുടെ ഭര്‍ത്താവ് പെരിഞ്ഞനം വടക്കേനോളി ഷഫീഖ് (24), ചേറ്റുവ കൊട്ടിലിങ്ങല്‍ ഷംസുദ്ദീന്‍ (72), ഭാര്യ ഷാഹിദ (52), പുത്തന്‍പള്ളി മേക്കോണം രാമന്‍െറ ഭാര്യ പുഷ്പ (36), പുന്നയൂര്‍ കല്ലിങ്ങല്‍ ഗോപാലന്‍െറ ഭാര്യ ശാരദ (50), പെരുമ്പടപ്പ് മായക്കര കൃഷ്ണകുമാറിന്‍െറ ഭാര്യ മല്ലിക (40), വടക്കേക്കാട് തറയില്‍ പറമ്പില്‍ അബ്ദുസ്സലാമിന്‍െറ ഭാര്യ ഫാത്തിമ സുഹ്റ (42), കോട്ടപ്പടി മത്രംകോട്ട് ബാലന്‍െറ ഭാര്യ പ്രേമ (59), തമ്പുരാന്‍പടി കുമ്പില്‍ അരവിന്ദന്‍െറ ഭാര്യ മിനി (47), തമ്പുരാന്‍പടി ചമ്പലംകുളത്ത് സുബ്രഹ്മണ്യന്‍െറ ഭാര്യ സ്വാതി (21), ഇതര സംസ്ഥാന തൊഴിലാളികളായ ശങ്കര്‍ (33), ശ്യാംസുന്ദര്‍ പത്ര (25). ബസിന്‍െറ മുന്‍വശത്ത് ഇരുന്നിരുന്ന സ്വാതിക്കാണ് കൂടുതല്‍ പരിക്കുള്ളത്. പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം വിദ്യാര്‍ഥികളെ നഗരസഭ വാഹനങ്ങളില്‍ ചെയര്‍പേഴ്സണ്‍ പ്രഫ.പി.കെ. ശാന്തകുമാരി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി എന്നിവരുടെ നേതൃത്വത്തില്‍ വീടുകളിലത്തെിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.