നട്ടെല്ലിലെ ട്യൂമര്‍ നീക്കി; ഗണേശന്‍ പുതുജീവിതത്തിലേക്ക്

തൃശൂര്‍: സഹിക്കാന്‍ കഴിയാത്ത നടുവേദനയും ക്ഷീണവും ഗണേശനോട് വിട പറഞ്ഞു. ഇനിയുള്ള ജീവിതം ആഹ്ളാദകരമാക്കാനുള്ള ഒരുക്കത്തിലാണ് ഈ ഗൃഹനാഥന്‍. നട്ടെല്ലിലെ ട്യൂമര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി നീക്കിയതോടെയാണ് പുതുജീവിതം സാധ്യമായത്. പാലക്കാട് പുലാപ്പറ്റ മൂച്ചിത്തറക്കല്‍ വീട്ടില്‍ ഗണേശന്‍ കുടുംബത്തിന്‍െറ ഏക വരുമാനമാര്‍ഗമായിരുന്നു. അപ്രതീക്ഷിതമായാണ് ജീവിതം വഴി മുട്ടിച്ച് വേദന പിടികൂടിയത്. അല്‍പനേരം പോലും വിശ്രമിക്കാന്‍ കഴിയാത്ത അവസ്ഥ. ആശ്വാസം തേടിയത്തെിയത് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. നട്ടെല്ലിലെ ട്യൂമറാണ് കാരണമെന്ന് മനസ്സിലാക്കിയ ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് വര്‍ഗീസ് അപൂര്‍വ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. അധിക നാള്‍ ആശുപത്രിയില്‍ കിടക്കുക എന്നത് ഗണേശന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ഒടുവില്‍ ഡോ. എസ്. രമേഷ് (ന്യൂറോ സര്‍ജന്‍), ഡോ. നന്നുകുമാര്‍ (ന്യൂറോ സര്‍ജന്‍), ഡോ. സെബാസ്റ്റ്യന്‍ വലിയവീടന്‍ (അനസ്തെറ്റിസ്റ്റ്) എന്നിവരടങ്ങിയ മെഡിക്കല്‍ ടീം താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കി. അപൂര്‍വമായി നടത്തുന്ന മിനിമല്‍ ഇന്‍വേസീവ് അപ്രോച്ച് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. രമേഷ് പറഞ്ഞു. നട്ടെല്ല് ഉറപ്പിക്കല്‍ ശസ്ത്രക്രിയ ഈ രീതിയില്‍ ചെയ്യുന്നുണ്ടെങ്കിലും ട്യൂമര്‍ ശസ്ത്രക്രിയ കേരളത്തില്‍ അപൂര്‍വമാണ്. അപകട സാധ്യത കുറവായ ശസ്ത്രക്രിയ നടത്തിയതുവഴി ഗണേശന് മൂന്ന് ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിച്ചു. രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ഗണേശന്‍ ജോലിക്ക് പോയി തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.