ദേശീയപാത പാതാളപ്പാത

തൃശൂര്‍: അശാസ്ത്രീയ നിര്‍മാണംമൂലം തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വടക്കുഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ടുകള്‍. ക്വാറി അവശിഷ്ടം ഉപയോഗിച്ച് അടച്ച ഭാഗങ്ങള്‍ കനത്ത മഴയില്‍ ഒഴുകിപ്പോയി. മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ പരിസരം മുതല്‍ വാണിയമ്പാറ വരെ കുഴികള്‍ നിറഞ്ഞു. മഴ കനക്കുന്നതോടെ യാത്രാക്ളേശം രൂക്ഷമാകും. അശാസ്ത്രീയ നിര്‍മാണമാണ് വെള്ളക്കെട്ടിനും ശോച്യാവസ്ഥക്കും വഴിവെച്ചതെന്ന് ആരോപണമുണ്ട്. പലയിടത്തും കാനകള്‍ നിര്‍മിച്ചെങ്കിലും വെള്ളം ഒഴിഞ്ഞുപോകാനുള്ള സംവിധാനങ്ങളില്ല. പാത സംരക്ഷിക്കാന്‍ ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിച്ചില്ല. വന്‍കുഴികള്‍ രൂപപ്പെട്ടതോടെ 2014ലാണ് ഇവ പൊതുമരാമത്ത് അടച്ചത്. കാനകളിലെ വെള്ളം ഒഴുകിയത്തെുന്നത് സമീപത്തെ വീട്ടുപറമ്പുകളിലേക്കാണ്. കാര്‍ഷിക മേഖലയായ പാണഞ്ചേരി, വാണിയമ്പാറ മേഖലയില്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന കൃഷിസ്ഥലങ്ങള്‍ ഉപയോഗിക്കാനാകാതെയായി. പരാതി ഉയര്‍ന്നതോടെ പൊതുമരാമത്ത് മന്ത്രി ഇടപെട്ട് കഴിഞ്ഞ 27ന് യോഗം വിളിക്കുകയും ഒരാഴ്ചക്കകം അറ്റകുറ്റപ്പണി നടത്താന്‍ ദേശീയപാത വികസന അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതുവരെ നടപടിയെടുത്തിട്ടില്ല. കരാര്‍പ്രകാരം കെ.എം.സിക്കാണ് അറ്റകുറ്റപ്പണിയുടെ ചുമതല. മഴ തുടങ്ങിയതോടെ പണി നിര്‍ത്തിയ കരാര്‍ കമ്പനി തൊഴിലാളികളെയും മാറ്റി. അഞ്ചുവര്‍ഷത്തെ ഗ്യാരന്‍റിയോടെയാണ് റോഡ് വീണ്ടും ടാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കെ. രാജന്‍ എം.എല്‍.എ റോഡ് പരിശോധിക്കുകയും പരിഹാര നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ സമാന അവസ്ഥയിലേക്കാണ് റോഡ് എത്തിയിരിക്കുന്നത്. വഴിവിളക്കുകളോ അപായ സൂചനകളോ ഇല്ലാത്തതും ദുരന്തസാധ്യത ഇരട്ടിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.