തൃശൂര്‍: സഹായങ്ങളും പ്രാര്‍ഥനയുമെല്ലാം വിഫലമാക്കി യാത്രയായ പൊലീസുകാരന് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ജില്ലാ സായുധസേനയിലെ പൊലീസുകാരനായ പടിയൂര്‍ അക്കോടപ്പിള്ളി വീട്ടില്‍ പരേതനായ രഘുവിന്‍െറ മകന്‍ റിജുവാണ് അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചത്. ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ വാര്‍ത്ത ശ്രവിച്ചത്. 29 വയസ്സ് മാത്രമുള്ള പൂര്‍ണ ആരോഗ്യവാനായിരുന്നു റിജുവെന്ന് അവര്‍ ഓര്‍ക്കുന്നു. ദുശ്ശീലങ്ങളൊന്നുമില്ല. സൗമ്യനായ സഹപ്രവര്‍ത്തകന്‍െറ ആകസ്മിക വിയോഗം സേനാംഗങ്ങള്‍ക്ക് താങ്ങാനാകുന്നതിനപ്പുറത്തായി. മൂന്നുമാസംമുമ്പ് നിര്‍ത്താതെയുള്ള ചുമയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് റിജുവിന് അര്‍ബുദം ബാധിച്ചത് അറിയുന്നത്. ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് കൊച്ചി അമൃതയിലും പരിശോധനയിലൂടെ അര്‍ബുദം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗവിവരം അറിഞ്ഞതുമുതല്‍ സായുധസേനാംഗങ്ങള്‍ സഹപ്രവര്‍ത്തകന്‍െറ ഒപ്പമുണ്ടായിരുന്നു. പാലക്കാടും തൃശൂരും ഒത്തുചേര്‍ന്ന് അവര്‍ സാമ്പത്തിക സഹായവും ചികിത്സാസഹായവും ഒരുക്കി. ജില്ലാ സായുധസേനയിലെ എല്ലാവരും ശമ്പളത്തില്‍നിന്ന് ഒരു വിഹിതം നീക്കിവെച്ചു. കൂടാതെ റിജുവിനൊപ്പം സഹായിയായി ഒരു പൊലീസുകാരനെയും നിയോഗിച്ചു. അവരുടെ സഹായങ്ങളും പ്രാര്‍ഥനകളുമൊക്കെ വിഫലമാക്കി ഒടുവില്‍ റിജു യാത്രയായി. അവശയായ മാതാവും ഭാര്യയും ഒരു വയസ്സായ മകളുമുള്ള കുടുംബത്തിന് തണലായിരുന്ന റിജുവിന്‍െറ വിയോഗം പടിയൂരിലും വിതുമ്പലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.