മാള: പുത്തന്‍ചിറ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 അംഗ പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ആറ് വീതം സീറ്റുകളാണുള്ളത്. ബി.ജെ.പിക്ക് ഒന്നും, രണ്ട് സ്വതന്ത്രന്മാരുമാണുള്ളത്. ഇരു സ്വതന്ത്രന്മാരും ഇരു മുന്നണികളില്‍നിന്നും ഇടഞ്ഞുപോന്നവരുമാണ്. യു.ഡി.എഫ് വിട്ട എം.പി. സോണി എല്‍.ഡി.എഫ് മുന്നണിക്ക് പിന്തുണ നല്‍കി പ്രസിഡന്‍റ് സ്ഥാനം കരസ്ഥമാക്കി. അതേ സമയം, സി.പി.എം നയങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച സുജിത്ത് ലാല്‍ ആര്‍ക്കും പിന്തുണ നല്‍കിയില്ല. മറിയ സാഹചര്യത്തില്‍ സുജിത് യു.ഡി.എഫിന് അനുകൂലമാണ്, ഇത് പുത്തന്‍ചിറ പഞ്ചായത്ത് ഭരണത്തെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.