തൃശൂര്‍: റമദാന്‍കാലത്ത് പൊതുവിപണിയില്‍ സര്‍ക്കാറിന്‍െറ ഇടപെടല്‍ പാളി. സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം പേരിലൊതുങ്ങി. പൊതുവിപണിയിലെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനം ഇടത് സര്‍ക്കാറിന്‍െറ തുടക്കംതന്നെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ഫലം കണ്ടില്ല. 13 ഇനങ്ങള്‍ സബ്സിഡിയോടെ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, അത് നടന്നില്ല. വില്‍പനനിയന്ത്രണവും സാധനമില്ലാത്തതുമാണ് വിനയായത്. ദിവസവും 50ല്‍ കൂടുതല്‍ പേര്‍ക്ക് സബ്സിഡി നല്‍കരുതെന്ന് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും നന്മ സ്റ്റോറുകള്‍ക്കും മാനേജിങ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയതോടെ റമദാന്‍ സീസണില്‍ കണ്‍സ്യൂമര്‍ ഫെഡ് വാരിക്കോരി നല്‍കുമെന്ന് പ്രഖ്യാപിച്ച സബ്സിഡി ജലരേഖയായി. ആദ്യമത്തെുന്ന 50 പേര്‍ക്കേ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ കിട്ടൂ. ഓരോ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനും ഒരു ദിവസം പരമാവധി 250 കിലോ അരി, 150 കിലോ പച്ചരി, 50 കിലോ പഞ്ചസാര, 50 ലിറ്റര്‍ വെളിച്ചെണ്ണ, 25 കിലോ വീതം തുവരപ്പരിപ്പും ഉഴുന്നും, 50 കിലോ വീതം കടലയും വന്‍പയറും, 25 കിലോ വീതം മുളകും മല്ലിയും ചെറുപയറും എന്നിങ്ങനെയാണ് അനുവദിച്ചത്. ഇതോടൊപ്പം ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് ഒൗട്ട്ലെറ്റുകളില്‍ തൂങ്ങിക്കിടപ്പുണ്ട്. പുലരുംമുമ്പേ ഒൗട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരില്‍ ആദ്യമത്തെുന്ന 50 പേര്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതോടെ ബാക്കിയുള്ളവര്‍ വെറുംകൈയോടെ മടങ്ങുകയാണിപ്പോള്‍. ഒപ്പം സാധനങ്ങള്‍ വാങ്ങാനത്തെുന്നവരുടെ ചീത്തവിളി കേട്ട് ഉദ്യോഗസ്ഥരും ഗതികെട്ടു. സംസ്ഥാനത്തുതന്നെ ആദ്യത്തെ കണ്‍സ്യൂമര്‍ഫെഡ് റമദാന്‍ ചന്ത ജില്ലയിലാണ് ആരംഭിച്ചത്. 20 മുതല്‍ 40 ശതമാനം വരെയാണ് സബ്സിഡി പ്രഖ്യാപിച്ചത്. സബ്സിഡി ഇല്ലാത്ത ഇനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ വിലക്കുറവ് ബോര്‍ഡിലുണ്ടെങ്കിലും സാധനമില്ല. കുടിശ്ശികയെ തുടര്‍ന്ന് സപൈ്ളകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. കരാറുകാര്‍ക്ക് കുറച്ച് പണം കൊടുത്താണ് വീണ്ടും സാധനങ്ങള്‍ എത്തിച്ചത്. ജില്ലയില്‍ 33 ഒൗട്ട്ലെറ്റുകളാണ് സപൈ്ളകോക്കുള്ളത്. ഒരു പീപ്ള്‍സ് ബസാറും എട്ട് സൂപ്പര്‍മാര്‍ക്കറ്റുകളും ബാക്കി മാവേലി സ്റ്റോറുമാണ്. എന്നാല്‍, ഒൗട്ട്ലെറ്റുകളില്‍ ഒന്നിലും സബ്സിഡി ഇനങ്ങള്‍ ആവശ്യത്തിനില്ല. 180 രൂപ പൊതുവിപണിയിലുള്ള ഉഴുന്നുപരിപ്പിന്‍െറ സബ്സിഡി വില 66 രൂപയാണ്. 160 രൂപയുള്ള തുവരപ്പരിപ്പിന് സപൈ്ളകോയില്‍ 65 രൂപയേ ഉള്ളൂ. എന്നാല്‍, ഇവ രണ്ടും ഇപ്പോള്‍ പേരിന് മാത്രമേ ഉള്ളൂ. സബ്സിഡി ഇനങ്ങള്‍ക്കുപുറമെ മറ്റു ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കും അഞ്ചുമുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്. ജയ, കുറുവ അരികള്‍ക്ക് 25 രൂപയും മട്ടക്ക് 24ഉം പച്ചരിക്ക് 23ഉം രൂപയാണ്. പഞ്ചസാര 23 (പൊതുവിപണിയില്‍ 40), ചെറുപയര്‍- 74 (107), കടല- 43 (84), മല്ലി- 92 (115) എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വെളിച്ചെണ്ണ- 88, വന്‍പയര്‍- 45, തേയില- 165, മുളകുപൊടി 100ഗ്രാം - 19.50, മല്ലിപ്പൊടി 100 ഗ്രാം- 16 എന്നിങ്ങനെയാണ് സപൈ്ളകോ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.