കൊടകര: ടൗണിലത്തെുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ കാമറകളുടെ നിരീക്ഷണത്തിലാണ്. മോഷണവും പിടിച്ചുപറിയും പൂവാലശല്യവും തടയാന്‍ കൊടകര ടൗണിലും പരിസരത്തും കാമറകള്‍ സ്ഥാപിച്ചു. കേബ്ള്‍ വിഷനും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റും ചേര്‍ന്നാണ് കാമറകള്‍ സ്ഥാപിച്ചത്. കൊടകര ജങ്ഷന്‍, മേല്‍പാലം ജങ്ഷന്‍, തൃശൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് എന്നിവിടങ്ങളിലായി ഒമ്പത് കാമറകളാണ് സ്ഥാപിച്ചത്. രാത്രിയിലും വ്യക്തമായി തെളിയുന്ന കാമറദൃശ്യങ്ങള്‍ തത്സമയം കൊടകര പൊലീസ് സ്റ്റേഷനില്‍ കാണാനാകും. ഒരു മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കും. നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓണ്‍ ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.പി ആര്‍. നിശാന്തിനി മുഖ്യാതിഥിയായിരുന്നു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രസാദന്‍, ചാലക്കുടി ഡിവൈ.എസ്.പി സജു വര്‍ഗീസ്, സി.ഐ സി. യൂസുഫ്, എസ്.ഐ ജിബു ജോണ്‍, കൊടകര പ്രസ് ഫോറം പ്രസിഡന്‍റ് ടി.ജി. അജോ, ജയിംസ് പന്തല്ലൂക്കാരന്‍, പഞ്ചായത്തംഗങ്ങളായ ഇ.എല്‍. പാപ്പച്ചന്‍, ടി.വി. പ്രജിത്ത്, ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, നാരായണി വേലായുധന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളായ സി.പി. ഫ്രാന്‍സിസ്, ഷാജു ചിറ്റിലപ്പിള്ളി, ഷാജി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.