മാള: മക്കള്‍ക്കായി ഒരുജീവിതം മുഴുവന്‍ മാറ്റിവെച്ച് ഒടുവില്‍ സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് കരുതലായി സ്കൂള്‍ കുട്ടികളുടെ കുടുക്കകളിലെ കൊച്ചുസമ്പാദ്യങ്ങള്‍. മാള ഗ്രേസ് ഇന്‍റര്‍നാഷനല്‍ സ്കൂളിലെ കുട്ടികളാണ് സമൂഹത്തിന് മാതൃകയായത്. പിറന്നാള്‍ ദിനത്തില്‍ പുത്തനുടുപ്പ് വാങ്ങാനായി എല്‍.കെ.ജിക്കാരി ഹന്ന സൂക്ഷിച്ച സമ്പാദ്യപ്പെട്ടിയിലെ 6,600 രൂപ, ഏഴാം ക്ളാസുകാരി നിധി സതീഷിന്‍െറ സമ്പാദ്യക്കുടുക്കയിലെ 3,220 രൂപ, സൈക്കിള്‍ വാങ്ങാന്‍ എട്ടാം ക്ളാസുകാരന്‍ ജിസ്മോന്‍ ജോയി ഇല്ലിക്കല്‍ മാറ്റിവെച്ച 2,500 രൂപ.. ചെറുതും വലുതുമായി കുട്ടികളുടെ ശേഖരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ അത് രണ്ട് ലക്ഷം രൂപയോളമത്തെി. തുക വിദ്യാര്‍ഥികള്‍ വയോജനങ്ങളുടെ സംരക്ഷണത്തിന് കൈമാറിയപ്പോള്‍ സന്തോഷംകൊണ്ട് പലരുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു. വയോജന ദിനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങള്‍ സ്കൂളിലത്തെിച്ചത്. ലോക വയോജന ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഹെല്‍പേജ് ഇന്ത്യയുടെ നേതൃത്വത്തില്‍ വയോജനസംരക്ഷണം സംബന്ധിച്ച ഹൃദയ സ്പര്‍ശിയായ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഫിലിം ഷോയും മറ്റു പരിപാടികളും ഇതോടൊപ്പം നടത്തി. ഇതില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ദിവസങ്ങള്‍ക്കകം കുട്ടികളെല്ലാം കൂടി രണ്ട് ലക്ഷം രൂപ സമാഹരിച്ചത്. ഡീന്‍ ഓഫ് സ്റ്റഡീസ് പി. അഫയേഴ്സ് മാത്യു ജോര്‍ജ്, ഹന്ന സുനില്‍ ഐനിക്കല്‍, നിധി സതീഷ് വാണിയംപിള്ളി, ജീസ് മോന്‍ ജോയി ഇല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തുക വയോജനങ്ങളെ സംരക്ഷിക്കുന്ന ഹെല്‍പ് -ഏജ് ഇന്ത്യയുടെ കേരള സീനിയര്‍ മാനേജര്‍ സിനോ ആന്‍റണിക്ക് കൈമാറി. സ്കൂള്‍ സീനിയര്‍ കോഓഡിനേറ്റര്‍ ജോസി ജോര്‍ജ്, പ്രോഗ്രാം കോഓഡിനേറ്റര്‍ സചിന്‍ ബോറോക്കര്‍, അന്ന ഗ്രേസ് രാജു, ഹൈദര്‍ അലി റാസ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.