തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്ന് സ്വര്‍ണാഭരണവുമായി ബൈക്കില്‍ പോകുകയായിരുന്ന ജീവനക്കാരനെ തടഞ്ഞു നിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി. വെള്ളിയാഴ്ച രാത്രി 11.30ഓടെ കുരിയച്ചിറ മര്‍തോമ പള്ളിക്ക് സമീപത്തുവെച്ച് കുരിയച്ചിറ ജെ.വി ഗോള്‍ഡ് ആഭരണ നിര്‍മാണശാലയില്‍നിന്ന് പണി തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറികളിലേക്ക് കൊണ്ടുപോകാന്‍ ബൈക്കില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ കാറിലത്തെിയ സംഘം തന്നെ ഇടിച്ചുവീഴ്ത്തി 3.380 കിലോ സ്വര്‍ണം തട്ടിയെടുത്തുവെന്ന് ജീവനക്കാരന്‍ ആന്‍േറായാണ് പരാതി നല്‍കിയത്. ആക്രമണത്തില്‍ കാലിന് പരിക്കേറ്റ ആന്‍േറായെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഒരു കോടിയോളം വിലവരുമത്രേ. പൊലീസ് സംഭവ സ്ഥലത്ത് പരിശോധിച്ചു. സമീപത്തെ കെട്ടിടങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നതെന്ന് ആന്‍േറാ മൊഴി നല്‍കി. സ്വര്‍ണം സ്ഥിരമായി കൊണ്ടുപോകുന്നത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.