നിവേദനവുമായത്തെിയ കുട്ടികളെ കലക്ടറെ കാണാന്‍ അനുവദിച്ചില്ല

തൃശൂര്‍: നടത്തറ പഞ്ചായത്തിലെ അനധികൃത ക്രഷര്‍, പാറമടകള്‍ പൂട്ടണമെന്ന ഗ്രാമസഭാ യോഗ തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ മലയോര സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം നാലാം ദിവസത്തിലേക്ക്. ശനിയാഴ്ച നിവേദനവുമായി എത്തിയ പ്രദേശത്തെ കുട്ടികളെ കലക്ടറെ കാണാന്‍ അനുവദിച്ചില്ല. ഇത് ഏറെ നേരം തര്‍ക്കത്തിനിടയാക്കി. ‘പ്രിയ കലക്ടറേ നീതി തരൂ’ എന്നെഴുതിയ പ്ളക്കാര്‍ഡുകളുമായി അറുപതോളം കുട്ടികളാണ് കലക്ടറെ കാണാനത്തെിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. മുന്‍കൂര്‍ അനുമതിയില്ലാതെ കാണാന്‍ അനുവദിക്കില്ളെന്ന് പൊലീസ് പറഞ്ഞതോടെ സമരസമിതിയുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയായിരുന്നു. സമരത്തിന് പിന്തുണയുമായി പഞ്ചായത്തിലെ കുട്ടികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സമരത്തിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ എത്തുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സമരത്തിന് പിന്തുണയുമായത്തെി. നേതാക്കളായ കെ.കെ. ഷാജഹാന്‍, ഉഷ, ശിവരത്നന്‍ ആലത്തി എന്നിവര്‍ പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടി, സി.പി.എം.എല്‍, പശ്ചിമഘട്ട സംരക്ഷണ സമിതി എന്നിവരും സമരത്തിന് പിന്തുണയുമായത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.