വാടാനപ്പള്ളി: കടലാക്രമണം രൂക്ഷമായ ഏത്തായ് ബീച്ച് സന്ദര്‍ശിച്ച കലക്ടര്‍ക്ക് മുന്നില്‍ നാട്ടുകാരുടെ പരാതി പ്രളയം. കടലാക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോഴും കരിങ്കല്ലടിച്ച് സുരക്ഷയൊരുക്കാത്തതാണ് കാരണം. പരിഹാരമുണ്ടാകുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കടലാക്രമണം ഇപ്പോഴും രൂക്ഷമാണ്. അധികൃതര്‍ സന്ദര്‍ശിക്കുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ കലക്ടറെ അറിയിച്ചു. ദുരന്ത നിവാരണ സമിതിയെ പ്രശ്നം അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ പി. രതീശന്‍ തീരവാസികള്‍ക്ക് ഉറപ്പു നല്‍കി. പ്രദേശം കലക്ടര്‍ നോക്കിക്കണ്ടു. വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിലെ കടലാക്രമണ പ്രദേശവും കലക്ടര്‍ സന്ദര്‍ശിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അശോകന്‍ വാടാനപ്പള്ളി വില്ളേജോഫിസര്‍ സി. ബിജു എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. പൊക്കാഞ്ചേരി, എത്തായ് ബീച്ചുകളില്‍ കടലാക്രമണം രൂക്ഷം. കര തുരന്നാണ് തിരയടിച്ചുകയറുന്നത്. എത്തായ് ബീച്ചില്‍ ഏക്കര്‍ സ്ഥലവും നിരവധി തെങ്ങുകളും കടലെടുത്തു. കടല്‍ഭിത്തി തകര്‍ത്താണ് വെള്ളം കയറുന്നത്. ഏഴ് വീടുകള്‍ ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.