എരുമപ്പെട്ടി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളറക്കാട്, ആദൂര്‍, പാത്രമംഗലം പ്രദേശങ്ങളില്‍ വ്യാപക നാശം. വെള്ളറക്കാട് പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപം റോഡരികില്‍ നിന്ന മരം കടപുഴകി വൈദ്യുതി കമ്പിയില്‍ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ആദൂര്‍ കുളങ്ങര അഷ്റഫിന്‍െറ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വീടിന്‍െറ പിറകുഭാഗത്ത് മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. വേലൂര്‍ ഗ്രാമപഞ്ചായത്തംഗം പി.കെ. ശ്യംകുമാറിന്‍െറ വീടിന് മുകളില്‍ മരം കടപുഴകി വീണ് വാര്‍പ്പിന് കേടുപാട് സംഭവിച്ചു. സമീപത്തെ പറമ്പിലെ ഞാവല്‍ മരമാണ് കാറ്റില്‍ കടപുഴകിയത്. കല്ലടിപറമ്പില്‍ അമ്മുക്കുട്ടിയുടെ ഓടുമേഞ്ഞ വീടിന്‍െറ പിറകുഭാഗം ഭാഗികമായി തകര്‍ന്നു. പാത്രമംഗലം കുളങ്ങര വീട്ടില്‍ റോസിയുടെ വീടിന്‍െറ പിറകുവശവും മേല്‍ക്കൂരയും തകര്‍ന്നു. പാത്രമംഗലം പണിക്കവീട്ടില്‍ സന്തോഷിന്‍െറ വീടിന്‍െറ മേല്‍ക്കൂരയും മരംവീണ് തകര്‍ന്നു. പാത്രമംഗലം സുനില്‍കുമാറിന്‍െറ വീടിന് മുകളില്‍ മരം വീണ് വീടിന് മുകളില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് തകര്‍ന്നു. പാത്രമംഗലം കാര്‍ത്യായനി, വടക്കന്‍വീട്ടില്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ വീണു. പ്രദേശത്ത് വൈദ്യുതി തൂണുകള്‍ പൊട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.