അന്തിക്കാട്: മകന്‍െറ മര്‍ദനമേറ്റ വയോധിക ദമ്പതികളെ അന്തിക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിയം വില്ളേജ് ഓഫിസിന് സമീപം താമസിക്കുന്ന തൊപ്പിയില്‍ വിശ്വംഭരന്‍ (86), ഭാര്യ കോമളവല്ലി (68) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വീടും സ്ഥലവും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇളയ മകന്‍ വേണുകുമാറാണ് മര്‍ദിച്ചതെന്ന് വിശ്വംഭരനും കോമളവല്ലിയും പറഞ്ഞു. കര്‍ഷകനായിരുന്ന വിശ്വംഭരന് 55 സെന്‍റ് സ്ഥലവും വീടുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് മൂത്ത മകന് 22 സെന്‍റും ഇളയ മകന് 18 സെന്‍റും നല്‍കിയിരുന്നു. ശേഷിച്ച 15 സെന്‍റ് സ്ഥലത്തെ വീടിലാണ് വിശ്വനാഥനും ഭാര്യയും ഇളയ മകനും കുടുംബവും താമസിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നത്തെിയ വേണുകുമാര്‍ ശേഷിച്ച സ്ഥലവും വീടും വിട്ടുനല്‍കണമെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യമത്തെിയതോടെ വിശ്വംഭരന്‍ കോടതിയെ സമീപിച്ച് താമസിക്കാന്‍ അനുമതി തേടിയിരുന്നു. ഇതിനിടെ നാല് മാസം മുമ്പ് ഭൂമി വിട്ടുനല്‍കണമെന്ന് പറഞ്ഞ് വീണ്ടും മര്‍ദിച്ചതോടെ അന്തിക്കാട് പൊലീസ് ഇടപെട്ടാണ് പരിഹാരമുണ്ടാക്കിയത്. പുരയിടവും സ്ഥലവും എഴുതി നല്‍കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മകന്‍ മര്‍ദിക്കുകയായിരുന്നുവത്രേ. സ്ഥലം നല്‍കിയില്ളെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ബഹളംകേട്ട് നാട്ടുകാര്‍ ഓടികൂടിയാണ് വയോധിക ദമ്പതികളെ ആശുപത്രിയിലത്തെിച്ചത്. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. സംഭവത്തില്‍ കേസെടുത്തതായി അന്തിക്കാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.