തൃശൂര്‍: സര്‍ക്കാര്‍ നഴ്സിങ് സ്കൂളിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 13 പേരെ വയറിളക്കവും ഛര്‍ദിയും ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ഉണ്ടാക്കിയ മോര് കറിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. ബുധനാഴ്ച രാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മറ്റുള്ളവരെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍േറണ്‍ഷിപ് വിദ്യാര്‍ഥികളയ സി.എസ്. രചന, ഐ.പി. രേഷ്മ, നിഷ ശശി, മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഹരിഷ്മ, അനഹ, കൃപ, അലീഷ, ടോമി, സെമി ജോണ്‍സ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അക്സ, ദീപ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അനീഷ, അന്ന റോസ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 112 അന്തേവാസികളുള്ള ഹോസ്റ്റലില്‍ മൂന്ന് പാചകത്തൊഴിലാളികള്‍ വേണം. നിലവില്‍ ഒരാളാണ് ഉള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്നും ഹോസ്റ്റലില്‍ പാചകത്തൊഴിലാളികളുടെ കുറവുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പരിഹാരം കണ്ടിട്ടില്ളെന്ന് വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു. പാചകത്തൊഴിലാളികളുടെ കുറവ് നികത്തണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എസ്.എന്‍.എയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.