ലോക്കപ്പ് മര്‍ദനം; പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

മുളങ്കുന്നത്തുകാവ്: ഒല്ലൂര്‍ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ച് കൈ തല്ലിയൊടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒല്ലൂര്‍ മരോട്ടിച്ചാല്‍ കല്ലിങ്കല്‍ വീട്ടില്‍ പരേതനായ ദാസന്‍െറ മകനും ആഭരണനിര്‍മാണ തൊഴിലാളിയുമായ ബാജുഷിനെയാണ് (35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ പൊന്നൂര്‍ക്കര തുളിയംകുന്ന് പാലത്തിന് സമീപത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. മൂന്ന് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം സുഹൃത്തുമായി ഉന്തും തള്ളും ഉണ്ടായപ്പോള്‍ പൊലീസത്തെി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെ ലോക്കപ്പിലിട്ട് നാലംഗ പൊലീസ് സംഘം ക്രൂരമായി മര്‍ദിച്ചു. ഇടതുകൈ തല്ലിയൊടിച്ചു -ബാജുഷ് പറഞ്ഞു. ഭാര്യയും മൂന്നു കൊച്ചുപെണ്‍കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍െറ ആശ്രയമായ തന്നെ മര്‍ദിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബാജുഷ് പറഞ്ഞു. അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ബാജുഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.