പഴയന്നൂര്‍: മായന്നൂരും സമീപ പ്രദേശങ്ങളും പുലിപ്പേടിയില്‍. ചിറകര നവോദയ സ്കൂളിന് സമീപത്തെ താമസക്കാരാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പുലി ഭീതിയില്‍ കഴിയുന്നത്. മില്ളേനിയം ക്ളബിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൂടി വ്യാഴാഴ്ച രാവിലെ ഏഴോടെ പുലി നടന്നു മറയുന്നത് വെള്ളാപ്പാനി ബിജു ജോസഫാണ് കണ്ടത്. മൂന്നുദിവസമായി രാത്രിയില്‍ നായകള്‍ അസാധാരണമാംവിധം കുരക്കുകയും ആടുകള്‍ കൂട്ടില്‍ നിന്ന് ഭയന്ന് ഒച്ചയുണ്ടാക്കുന്നതും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഇതിനിടെയാണ് പുലിയെ കണ്ടത്. നാലുകൊല്ലം മുമ്പ് ഈ പ്രദേശത്തെ കാടിനപ്പുറം പുലിയെ കാണുകയും അക്രമാസക്തനായതിനെ തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയും ചെയ്തിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. അര്‍ധരാത്രിയും പുലര്‍ച്ചെയും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കാനും നിര്‍ദേശിച്ചു. പുലിയെ കണ്ടത്തെിയ സ്ഥലത്തിനടുത്തെ കാടുകയറിയ സ്വകാര്യ പറമ്പില്‍ പുലിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.