കൂര്‍ക്കഞ്ചേരി തൈപ്പൂയാഘോഷത്തിനിടെ പൊലീസ് അതിരുവിട്ടെന്ന് പരാതി

തൃശൂര്‍: കൂര്‍ക്കഞ്ചേരി തൈപ്പൂയത്തിന് ക്രമസമാധാനപാലനത്തിന്‍െറ പേരില്‍ പൊലീസ് പൊതുജനത്തിന്‍െറ സമാധാനം കെടുത്തിയെന്ന് പരാതി. ആള്‍ത്തിരക്കും ഗതാഗതവും നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ചില പൊലീസുകാരുടെ പ്രവൃത്തികളാണ് നാട്ടുകാര്‍ക്ക് തലവേദനയായത്. കാവടിക്കിടയില്‍നിന്നും പലരെയും തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചെന്നാണ് ആരോപണം. കഴുത്തിനും ഷര്‍ട്ടിന്‍െറ കോളറിനും ആളുകളെ കുത്തിപ്പിടിച്ചും വലിച്ചിഴച്ചുമാണ് പൊലീസ് ‘സമാധാനം’ പാലിച്ചത്. കാവടി വരവിനിടെ പലയിടത്തും സംഘര്‍ഷം ഉണ്ടായി. കാവടി എടുത്തവരെ അടക്കം പൊലീസ് ഉന്തിത്തള്ളി നീക്കി. രാത്രി കാവടിക്കിടെ കമ്മിറ്റിക്കാരെ പൊലീസ് കൊണ്ടുപോയെന്ന് ആരോപിച്ച് വടൂക്കര ശ്രീനാരായണ സമാജം കാവടിയാട്ടവും മേളവും നിര്‍ത്തിവെച്ചു. കൊണ്ടുപോയവരെ ജാമ്യത്തില്‍വിട്ടശേഷമാണ് കാവടി തുടര്‍ന്നത്. പലയിടത്തും പൊലീസും നാട്ടുകാരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഗതാഗത നിയന്ത്രണത്തിനുനിന്ന പൊലീസുകാരും മോശമായി യാത്രക്കാരോട് പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.