തൃശൂര്‍: ഒരാഴ്ചക്കിടെ രണ്ട് തവണ ഭൂചലനം അനുഭവപ്പെടുകയും തുടര്‍ ചലന സാധ്യതയെക്കുറിച്ച് വിഗ്ദധര്‍ സൂചന നല്‍കിയതും ജില്ലയില്‍ ജനങ്ങള്‍ക്കിടക്ക് നേരിയ ആശങ്കക്ക് ഇടയാക്കിയിരിക്കെ, ശാസ്ത്രീയ പഠനത്തിന് വിദഗ്ധസംഘം എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. 1998ല്‍ ദേശമംഗലം-വരവൂര്‍-തലശേരി മേഖലയില്‍ ഭൂചലനം ഉണ്ടായപ്പോള്‍ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. അന്നും തുടര്‍ ചലന സാധ്യത അറിയിച്ചു. മധ്യകേരളത്തിലെ ഭൂചലന പ്രഭവ കേന്ദ്രമായി മേഖലയെ കണ്ടതിനത്തെുടര്‍ന്നായിരുന്നു അന്നത്തെ സന്ദര്‍ശനം. അവിടെ ഭൂകമ്പമാപിനി സ്ഥാപിച്ചെങ്കിലും കൃത്യമായ പരിചരണം ഇല്ലാത്തതിനെ തുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടി. ഭൂകമ്പമാപിനി പീച്ചി വന ഗവേഷണകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ നാലില്‍ കുറവ് രേഖപ്പെടുത്തുന്ന ചലനം ഗൗരവമുള്ളതല്ളെന്നും ഇതിലും തീവ്രത കുറഞ്ഞ തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്നുമാണ് സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധസംഘത്തിന്‍െറ സന്ദര്‍ശന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് യഥാക്രമം 3.4, 3.2 എന്നിങ്ങനെ രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദേശമംഗലത്ത് മുമ്പ് ഉണ്ടായ ഭൂചലനം നാലിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടിരുന്നു. അതിന്‍െറ തുടര്‍ച്ചയാണ് നഗരത്തിനടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനമെന്ന് വിദഗ്ധര്‍ പറയുന്നു. ചെറിയ തുടര്‍ ചലനങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ചലനം അനുഭവപ്പെട്ട ഒല്ലൂര്‍, മരത്താക്കര, തലോര്‍, പുഴമ്പള്ളം, ചേര്‍പ്പ്, പുതുക്കാട് പ്രദേശങ്ങളില്‍ ഇരുപതോളം വീടുകള്‍ക്ക് ചിന്നലുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടിട്ടും ജില്ലാ ഭരണകൂടവും റവന്യൂ അധികൃതരും ഗൗരവത്തില്‍ എടുത്തില്ളെന്നും പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ളെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിദഗ്ധസംഘം സന്ദര്‍ശിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുമില്ല. 1989 മുതല്‍ 2010 വരെ ഇടക്കിടെ ഭൂചലനം അനുഭവപ്പെട്ട ദേശമംഗലം-തലശേരി മേഖലയില്‍ 1992ന് ശേഷം ഇരുന്നൂറോളം ചെറു ചലനങ്ങളാണ് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.6 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളും ഇവിടെ ഉണ്ടായി. പല ഭാഗത്തും ചെറിയ നാശനഷ്ടം സംഭവിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ സംഘങ്ങള്‍ പരിശോധന നടത്തുകയും ബോധവത്്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് താണിക്കുടം പ്രഭവകേന്ദ്രമായി തുടര്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 2009ഓടെയാണ് ചലനത്തിന്‍െറ പ്രഭവകേന്ദ്രം തൃശൂര്‍ നഗരത്തിന്‍െറ സമീപ പ്രദേശങ്ങളായ താണിക്കുടം, മണ്ണാവ്, മരത്താക്കര എന്നിവിടങ്ങളിലേക്ക് വ്യാപിച്ചത്. പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ചലനങ്ങളുടെ പ്രകമ്പനം മാത്രമാണ് നഗരകേന്ദ്രങ്ങളില്‍ ഉണ്ടാകുന്നതെന്നും ഭയക്കേണ്ടതില്ളെന്നും സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ അഞ്ച്-ആറിന് മുകളില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ മാത്രമെ ചെറിയ തോതിലുള്ള നാശങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ദേശമംഗലം മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനം തെക്കുഭാഗത്തേക്ക് നീങ്ങുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട്, മൂന്ന് എന്നിങ്ങനെ റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ പകല്‍ സമയത്ത് അനുഭവപ്പെടണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.