തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു

തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോര്‍പറേഷനിലും ആറ് പഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി സംഘടിപ്പിക്കുന്ന തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. അമ്മയാകാനുള്ള മോഹം സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളിലത്തെിക്കുന്ന യുവതിയുടെ കഥ പറഞ്ഞ അഫ്ഗാന്‍ ചിത്രം ‘ഉട്ടോപ്യ’യായിരുന്നു ആദ്യ ചിത്രം. ‘ദി വയലിന്‍ പ്ളെയര്‍’, ‘പഥേര്‍ സന്താന്‍’, ‘കാപ്പിറ്റല്‍ 1’ തുടങ്ങിയ ചലച്ചിത്രങ്ങളും ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചു. തൃശൂരില്‍ മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബംഗാളി സംവിധായിക ഡോ. സത്രൂപ സന്യാല്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ നീലന്‍ പ്രമേയമവതരിപ്പിച്ചു. ഫെസ്റ്റിവല്‍ ബുക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ പ്രകാശനം ചെയ്തു. മീര ഹരിദാസ് ഏറ്റുവാങ്ങി. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചെറിയാന്‍ ജോസഫ്, എ. രാധാകൃഷ്ണന്‍, കെ.കെ. ജയശങ്കര്‍, കൗണ്‍സിലര്‍ കെ. മഹേഷ്, എം.ജെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂരില്‍ കൈരളി, ശ്രീ തിയറ്ററുകള്‍, സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, നെഹ്റുപാര്‍ക്ക് എന്നീ വേദികളിലാണ് പ്രദര്‍ശനം. തൃപ്രയാര്‍, ഇരിങ്ങാലക്കുട, മാള, വരടിയം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ തുടങ്ങിയ 14 കേന്ദ്രങ്ങളിലും പ്രദര്‍ശനം നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.