തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ കിട്ടാനില്ല. രോഗികള്‍ ദിനേന കഴിക്കേണ്ട മരുന്നിനാണ് കൂടുതല്‍ ക്ഷാമം. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍, മെറ്റ്ഫോര്‍മിന്‍, ഡയാലിസിസ് നടത്തുന്നവര്‍ക്കുളള എരിത്രോപൊയ്റ്റിന്‍, രക്തത്തില്‍ കൊഴുപ്പിന്‍െറ അളവ് ക്രമാതീതമായി വര്‍ധിക്കുന്നവര്‍ കഴിക്കേണ്ട സ്റ്റാറ്റിന്‍ മരുന്നുകള്‍, ഗര്‍ഭിണികള്‍ക്കുള്ള ഫോളിക് ആസിഡ് ഗുളികകള്‍, അസ്ഥിരോഗത്തിനും മൂത്രാശയ രോഗത്തിനുമുള്ള കാത്സ്യം ഗുളികകള്‍ എന്നിവ ഇക്കൂട്ടത്തില്‍പെടുന്നു. അതിരാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഒ.പി ടിക്കറ്റിനും ചികിത്സക്കും ഉള്‍പ്പെടെ പലയിടത്തും ഏറനേരം വരി നിന്നുവേണം ഫാര്‍മസിയിലത്തൊന്‍. അവിടെയും മണിക്കൂറുകള്‍ വരി നിന്ന് കൗണ്ടറില്‍ എത്തുമ്പോഴാണ് മിക്ക മരുന്നുകളും ഇല്ളെന്നറിയുന്നത്. മരുന്ന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ബിജു എം.പി ആരോഗ്യമന്ത്രിക്ക് കത്തയച്ചു.പുറമെ നിന്ന് മരുന്ന് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാരും തൊഴിലാളികളുമാണ് ഇവിടെയത്തെുന്ന രോഗികളില്‍ അധികവും. സര്‍ക്കാര്‍ യഥാസമയം മരുന്ന് എത്തിക്കാത്തതാണ് പ്രശ്നം. അതേസമയം, ചില മരുന്നുകള്‍ ഫാര്‍മസിയില്‍ കെട്ടിക്കിടക്കുന്നുമുണ്ട്. ചില പ്രത്യേക വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ഇതിന് പിറകിലെന്ന് എം.പി ചൂണ്ടിക്കാട്ടി. ചില ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് പുറമെ നിന്ന് മാത്രമെ ലഭിക്കൂ എന്നും രോഗികള്‍ക്ക് പരാതിയുണ്ട്. റീ-ഇംബേഴ്സ്മെന്‍റ് ഫോറത്തില്‍ ഒപ്പിടാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനും ചില ഡോക്ടര്‍മാര്‍ പണം ഈടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് എം.പി അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും ആശുപത്രികളിലേക്കും മരുന്ന് വിതരണം ചെയ്യേണ്ടത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനാണ്. മെഡിക്കല്‍ കോളജില്‍ നിന്ന് ആവശ്യപ്പെട്ട മുഴുവന്‍ മരുന്നും നല്‍കിയെന്നാണ് കോര്‍പറേഷന്‍െറ വിശദീകരണം. അതേസമയം ഫോളിക്കാസിഡ്, കാത്സ്യം ഗുളികകള്‍ ആവശ്യപ്പെട്ടതിന്‍െറ അഞ്ചു ശതമാനം മാത്രമാണ് കോര്‍പറേഷന്‍ നല്‍കിയതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.