സ്റ്റാന്‍ഡിലെ മലിനജലം ഒഴുകുന്നത് മാള ചാലിലേക്ക്

മാള: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷിനില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് മാള ചാലിലേക്ക്. ചാലിലേക്ക് എത്തുന്ന മലിനജലം കൈതോട്ടില്‍ കെട്ടിനില്‍ക്കുകയാണ്. ഇതിലൂടെ പകര്‍ച്ച വ്യാധികളും കൊതുക് ശല്യവും രൂക്ഷമാകാന്‍ ഇടയുണ്ട്. പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണ്. നേരത്തേ കംഫര്‍ട്ട് സ്റ്റേഷിനില്‍ നിന്ന് മാലിന്യം സെപ്റ്റിക് ടാങ്കിലേക്കാണ് പോയിരുന്നത്. വിഷയത്തില്‍ പഞ്ചായത്തത് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വനിതകള്‍ക്ക് താല്‍ക്കാലിക ശുചിമുറി സംവിധാനത്തെക്കുറിച്ച് പദ്ധതിയുണ്ടെന്നാണ് സൂചന. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതികരണവേദി പ്രസിഡന്‍റ് സലാം ചൊവ്വര ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.