ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു –മുഖ്യമന്ത്രി

ചാലക്കുടി: രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയെന്നതില്‍ കൂടുതല്‍ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രാ ജില്ലാ സമാപനം ചാലക്കുടി ടൗണ്‍ഹാള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ച് അധികാരത്തില്‍ വന്ന ശേഷം അതിനെതിരെ ഒന്നും ചെയ്യാതെ നില്‍ക്കുകയാണ് ബി.ജെ.പി. ലോകവിപണിയില്‍ ക്രൂഡ്ഓയിലിന് വില കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് അതിന്‍െറ ആനുകൂല്യം നല്‍കുന്നില്ല. അതുകൊണ്ട് ജനങ്ങള്‍ക്ക് അവരെ മടുത്തുകഴിഞ്ഞു. കോണ്‍ഗ്രസിന്‍െറ പരാജയം ആഘോഷിച്ചവര്‍ പോലും ഇന്ന് നിരാശയിലാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. വി.ഡി. സതീശന്‍ എം.എല്‍.എ, പി.എ. മാധവന്‍ എം.എല്‍എ, പി.സി. ചാക്കോ, കെ.പി. ധനപാലന്‍, ബിന്ദുകൃഷ്ണ, ടി.യു. രാധാകൃഷ്ണന്‍, ഒ. അബ്ദുല്‍റഹ്മാന്‍കുട്ടി, യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍, മേരി നളന്‍, കോണ്‍ഗ്രസ് നേതാക്കളായ വി.ഒ. പൈലപ്പന്‍, അഡ്വ. സി.ജി. ബാലചന്ദ്രന്‍, എബി ജോര്‍ജ്, പി.കെ. ഭാസി, പി.കെ. ജേക്കബ്, ഡെന്നീസ് ആന്‍റണി, ടി.എ. ആന്‍േറാ തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ചാലക്കുടിയില്‍ എത്തിച്ചേര്‍ന്ന യാത്രയെ വ്യാപാരഭവന് മുന്നില്‍നിന്ന് വാദ്യഘോഷങ്ങളോടെ പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ജാഥയായി വന്ന് ടൗണില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.