ചെറുതുരുത്തി: പന്നി വീട്ടുകിണറ്റില്‍ വീണ് ചത്തുപൊങ്ങിയിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ല. മുള്ളൂര്‍ക്കര ചെമ്പന്‍പടി കാഞ്ഞിരശേരിയില്‍ മേലേപ്പറമ്പ് വീട്ടില്‍ പരേതനായ കുമാരന്‍െറ ഭാര്യ മാധവിയുടെ (77) വീട്ടുകിണറ്റില്‍ ഭീമന്‍ പന്നി വീണ് ചത്തത്. ഇതുമൂലം ഒറ്റക്ക് താമസിക്കുന്ന വയോധിക സ്വന്തം വീട്ടില്‍ കഴിയാകാനാതെ ബന്ധുവീട്ടില്‍ അഭയം തേടി. കഴിഞ്ഞ 18നാണ് മാധവിയുടെ ആള്‍മറയില്ലാത്ത വീട്ടുകിണറ്റില്‍ ഭീമന്‍ പന്നി ചത്ത് കിടക്കുന്നത് കണ്ടത്. 14 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വെള്ളവുമുണ്ട്. വയോധികയും നാട്ടുകാരും വൃദ്ധയെ പരിചരിക്കുന്ന സഹോദരന്‍െറ ഭാര്യ സരോജിനിയുമൊക്കെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരത്തെി ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ കാട്ടുപന്നിയുടെ ജഡം കിണറ്റില്‍ നിന്ന് കയറ്റി കുഴിച്ചു മൂടാന്‍ നിര്‍ദേശം നല്‍കി പോകുകയായിരുന്നു. വനപലാകരുടെ അനാസ്ഥക്കെതിരെ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് വയോധികയും ഇവരെ പരിചരിക്കുന്ന സരോജിനിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.