ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം നിര്‍മാണം തുടങ്ങി

ചാലക്കുടി: ദീര്‍ഘദൂര സഞ്ചാരികള്‍ക്ക് ഇനി ചാലക്കുടിയില്‍ അല്‍പനേരം വിശ്രമിക്കാം. വേണമെങ്കില്‍ ഒരു ചായകുടിച്ച് ഷോപ് ചെയ്യാം. നഗരസഭ കേരള ടൂറിസം വകുപ്പിന്‍െറ സഹകരണത്തോടെ നിര്‍മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്‍െറ ശിലാസ്ഥാപനം ബി.ഡി. ദേവസി എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങളായി പി.എം. ശ്രീധരന്‍, യു.വി. മാര്‍ട്ടിന്‍, വില്‍സന്‍ പാണാട്ടുപറമ്പില്‍, സുലേഖ ശങ്കരന്‍, ആലീസ് ഷിബു, ടൂറിസം തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കുഞ്ഞിരാമന്‍, നഗരസഭ സെക്രട്ടറി എസ്.എസ്. സജി എന്നിവര്‍ സംസാരിച്ചു. ദീര്‍ഘയാത്രക്കിടയില്‍ വിശ്രമിക്കാന്‍ ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം കോസ്മോസ് ക്ളബിനും നഗരസഭ ക്രിമറ്റോറിയത്തിനും സമീപമാണ് നിര്‍മിക്കുന്നത്. 46 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കേന്ദ്രത്തില്‍ ശുചിമുറി, കഫേ, വിശ്രമമുറി, ഷോപ്പിങ് സൗകര്യങ്ങള്‍, എ.ടി.എം, പാര്‍ക്കിങ് സൗകര്യം എന്നിവയുണ്ടാകും. എഫ്.ആര്‍.ബി.എല്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. രണ്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് ബി.ഡി. ദേവസി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.