ചിരി മറഞ്ഞിട്ട് ഒരാണ്ട്

മാള: മലയാളക്കരയില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച നടന്‍ മാള അരവിന്ദന്‍ ഓര്‍മയായിട്ട് ഒരാണ്ട്. ചരമവാര്‍ഷികം മാളയുടെ വീട്ടുകാരോടൊപ്പം അടുത്ത കൂട്ടുകാരും കുടുംബവും നാട്ടുകാരും ചേര്‍ന്ന് ആചരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ അമ്പിളി, ശ്രീമൂല നഗരം മോഹന്‍ എന്നിവര്‍ മാളയുടെ വസതിയിലത്തെി. ഭാര്യ ഗീത, മക്കളായ മുത്തു, കല എന്നിവര്‍ പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു. മാളക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിലുള്ള ദു$ഖവും സഹപ്രവര്‍ത്തകര്‍ പങ്കുവെച്ചു. സ്മാരകം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കള്‍ മാളയെ മറന്നതായി അവര്‍ പറഞ്ഞു. അന്നമനട പരമന്‍, ബാബുരാജ്, അസീസ്, അബ്ദുല്ലക്കുട്ടി, ബാവ തുടങ്ങിയവര്‍ ഓര്‍മകള്‍ പങ്കുവെച്ചു. ജനുവരി 28നാണ് ചരമവര്‍ഷികമെങ്കിലും മാളയുടെ നക്ഷത്രമായ ഭരണിനാളിലാണ് ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.