മുന്‍കൂര്‍ വാടക: വ്യാപാരികള്‍ മാര്‍ച്ച് നടത്തി

തൃശൂര്‍: മുന്‍കൂര്‍ വാടക അടക്കണമെന്ന വ്യവസ്ഥയില്‍ പ്രതിഷേധിച്ച് സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതിയും വ്യാപാരികളെ പീഡിപ്പിക്കുന്ന നയത്തില്‍ പ്രതിഷേധിച്ച് മര്‍ച്ചന്‍റ്സ് അസോസിയേഷനും തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിംലക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. 12 മാസത്തെ വാടക മുന്‍കൂര്‍ അടക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് തെക്കേ ഗോപുരനടയില്‍നിന്ന് ആരംഭിച്ച കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത് സമാപിച്ചു. ജില്ല സെക്രട്ടറി കെ.എം. ലെനിന്‍ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്‍റ് അലക്സ്പോള്‍ അധ്യക്ഷത വഹിച്ചു. സി.ജെ. സേവ്യര്‍, രവി പുഷ്പഗിരി, പി.സി. ഉണ്ണി, ഡേവിസ് പനമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ആറുമാസത്തെ വാടക മുന്‍കൂറായി കെട്ടിവെച്ചിരുന്നത് കൂടാതെ 12 മാസത്തെ കൂടി വാടക അടക്കണമെന്ന കോര്‍പറേഷന്‍ അധികൃതരുടെ അന്യായമായ നടപടി പിന്‍വലിക്കണമെന്ന് സമിതി തൃശൂര്‍ കോര്‍പറേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുമായി സമിതി നേയാക്കള്‍ സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഈ ആവശ്യം പരിഹരിക്കാന്‍ വ്യാപാരികളുമായി അടുത്തദിവസം ചര്‍ച്ച നടത്താമെന്ന് ് ഉറപ്പ് നല്‍കിയതായി സമിതി നേതാക്കള്‍ അറയിച്ചു. പ്രതിഷേധമാര്‍ച്ചിനോടനുബന്ധിച്ച് ചേര്‍ന്ന പൊതുയോഗത്തില്‍ സമിതി ഏരിയ സെക്രട്ടറി ജോയ് പ്ളാശേരി, സമിതി ഏരിയ ട്രഷറര്‍ പി.ഡി. അനില്‍ എന്നിവരും സംസാരിച്ചു. മാര്‍ക്കറ്റ് ടെന്‍ഡര്‍ വിളിക്കുന്നതിന് മുമ്പ് മര്‍ച്ചന്‍റ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റ് വ്യാപാരികള്‍ നടത്തിയ സമരം ഡോ. എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ.എസ്. ഫ്രാന്‍സീസ്, വൈസ് പ്രസിഡന്‍റുമാരായ എം.വി. രാജന്‍, കെ.ജെ. പോള്‍, വി.വി. ജോസഫ്, സെക്രട്ടറിമാരായ സി.പി. മുഹമ്മദ്, ഹനീഫ്, എന്‍.എ. ജലീല്‍, ടി.എല്‍. റപ്പായി, എ.ജെ. ജോര്‍ജ്, പി.എസ്. സുനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.