മറ്റത്തൂര്‍: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പൂരക്കളിക്കാര്‍ ഇത്തവണയും പടിയിറങ്ങിയത് ഉറച്ചവിശ്വാസത്തിലാണ്. സംസ്ഥാന കലോത്സവത്തില്‍ വീണ്ടും എ ഗ്രേഡ് നേടി തിരിച്ചത്തെുമെന്ന ആത്മവിശ്വാസത്തില്‍. വടക്കന്‍കേരളത്തിന്‍െറ പൈതൃകകലയായ പൂരക്കളിയില്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം എ ഗ്രേഡ് നേടിയ ചരിത്രമാണ് അവര്‍ക്കുള്ളത്. കലാമേള നടക്കുന്ന തിരുവനന്തപുരത്തേക്ക് ദൃഢനിശ്ചയവുമായി അവര്‍ പുറപ്പെട്ടു. ജില്ലാ കലോത്സവത്തില്‍ പൂരക്കളിക്ക് പുറമെ യക്ഷഗാനം, പരിചമുട്ടുകളി എന്നീ ഗ്രൂപ് ഇനങ്ങളിലും കാര്‍ട്ടൂണ്‍ രചനയിലും മികവു തെളിയിച്ചവരാണ് ശ്രീകൃഷ്ണ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കുറി ഈയിനങ്ങളിലെല്ലാം സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കും. ഇതിനായി നിരവധി ദിവസത്തെ കഠിന പരിശീലനമാണ് നടത്തിയത്. ചാലക്കുടി ഉപജില്ലയില്‍ തുടര്‍ച്ചയായി നാലുതവണ ഓവറോള്‍ കിരീടം ചൂടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ അറബി കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂള്‍, യു.പി വിഭാഗം ഉപജില്ല ചാമ്പ്യന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.