കൊടുങ്ങല്ലൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം

കൊടുങ്ങല്ലൂര്‍: നഗരത്തില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. തെക്കേ നടയിലെ ശ്രീദേവി ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വില്‍പന നടത്തുന്ന ഇടത്തരം ജ്വല്ലറിയാണിത്. സമീപത്തെ മറ്റൊരു കെട്ടിടത്തിന്‍െറ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച ശേഷമാണ് ജ്വല്ലറിയുടെ ഭിത്തിയും തുരന്നിരിക്കുന്നത്. എന്നാല്‍, ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ സുരക്ഷിതമായിരുന്നു. ജ്വല്ലറിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. താലപ്പൊലി തിരക്കിന്‍െറ മറവില്‍ കെട്ടിടത്തിന്‍െറ പിറകിലൂടെ വന്നാണ് ആദ്യത്തെ ഭിത്തി തുരക്കാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് ഭിത്തി തുരന്ന നിലയില്‍ കണ്ടത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തത്തെി പരിശോധിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയെയും കൊണ്ടുവന്ന് അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം ശൃംഗപുരത്ത് രണ്ട് വീടുകളിലും മോഷണ ശ്രമമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.