കാര്‍ഷിക സര്‍വകലാശാലയില്‍ സമരം ശക്തമാക്കുന്നു

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല അധ്യാപകരും ജീവനക്കാരും സമരം ശക്തമാക്കുന്നു. വൈസ് ചാന്‍സലറുടെ ജനാധിപത്യ വിരുദ്ധ നടപടികളിലും അവകാശ നിഷേധ സമീപനത്തിലും പ്രതിഷേധിച്ച് നടത്തുന്ന ബഹിഷ്കരണ സമരത്തിന്‍െറ ഭാഗമായി മണ്ണുത്തി-വെള്ളാനിക്കര കാമ്പസുകളിലേക്ക് നടത്താനിരിക്കുന്ന കാഷ്വല്‍ തൊഴിലാളി തെരഞ്ഞെടുപ്പും അമ്പലവയലില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുഷ്പഫല പ്രദര്‍ശനവും (പൂപ്പൊലി) ബഹിഷ്കരിക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. സമരത്തിന്‍െറ പ്രചരണാര്‍ഥം 20ന് രാവിലെ സര്‍വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ധര്‍ണ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ സംസാരിക്കും. ഡിസംബറില്‍ സംയുക്ത സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍നിന്ന് വൈസ് ചാന്‍സലര്‍ പിന്നോട്ടുപോയ സാഹചര്യത്തിലാണ് സംയുക്ത സമരസമിതി പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചത്. വൈസ് ചാന്‍സലര്‍ തെറ്റായ സമീപനം തിരുത്തിയില്ളെങ്കില്‍ സര്‍വകലാശാലാ ഭരണം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരം സംഘടിപ്പിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ സി.വി. ഡെന്നിയും കെ. ഗിരീന്ദ്രബാബുവും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.