കൊടുങ്ങല്ലൂര്‍: മതിലകത്ത് വരയുടെ ഉത്സവം അഞ്ചാം വര്‍ഷം. ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചിത്രകലാ അധ്യാപകര്‍, സിനിമാഫോട്ടോഗ്രാഫര്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ആര്‍ടിസ്റ്റ് ഡി. അന്തപ്പന്‍ മാസ്റ്റര്‍ സ്മാരക ജില്ലാതല ചിത്രരചനാ മത്സരം വരയുടെ ഉത്സവമായി മാറി. ‘നിറക്കൂട്ട് 2016’ എന്ന പേരില്‍ മതിലകം ചങ്ങാതിക്കൂട്ടം ഒരുക്കിയ മത്സരത്തില്‍ കുരുന്നുകള്‍ മുതല്‍ പത്താം തരക്കാര്‍ വരെ പങ്കെടുത്തു.പെരിഞ്ഞനം നദീം മുസ്തഫ, വി.എച്ച്. യഹിയ, ഗിരി കൊടുങ്ങല്ലൂര്‍, ബിന്ദു സുജിത്ത്, ഷാജി കെ. അബ്ദു തുടങ്ങിയവരുടെ ചിത്ര പ്രദര്‍ശനവും നിറക്കൂട്ടിന് മാറ്റ് കൂട്ടി. രക്ഷിതാക്കള്‍ക്ക് സംഘാടകര്‍ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു. ക്ളാസ് ടി.എന്‍. സജീവന്‍ മാസ്റ്റര്‍ നയിച്ചു. കുട്ടികളോടുള്ള സമീപനവും കുടുംബാംന്തരീക്ഷം, ആരോഗ്യകരമാക്കുന്നതിനെ സംബന്ധിച്ചായിരുന്നു ക്ളാസ്. ഈ മാസം 30ന് നടക്കുന്ന ചങ്ങാതിക്കൂട്ടത്തിന്‍െറ പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മതിലകം പുതിയകാവിലെ ഷിഹാബുദ്ദീന്‍ വൈപ്പിപ്പാടത്തിനാണ് ഇത്തവണത്തെ ചിത്രകലാ പുരസ്കാരം. പ്രദേശത്ത് ചിത്രകലാ, സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. ‘കൂട്ടെഴുത്ത് ’എന്ന പുസ്തകത്തിന്‍െറ പ്രകാശനവും ചടങ്ങില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.