കാല്‍നടയാത്രികനെ ഇടിച്ച് കടന്ന ബൈക്ക് യാത്രികന്‍ അറസ്റ്റില്‍

തൃശൂര്‍: സ്വരാജ് റൗണ്ടില്‍ കാല്‍നടയാത്രികനെ ഇടിച്ചിട്ട് കടന്ന ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. പറളിക്കാട് തായ്ക്കാണ്ടില്‍ രഞ്ജിത്ത് (27) നെ ആണ് തൃശൂര്‍ ട്രാഫിക് എസ്.ഐ മഹീന്ദ്രസിങ്ങിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സ്വരാജ് റൗണ്ടില്‍ സപ്ന തിയറ്ററിന് സമീപം അപകടമുണ്ടായത്. വയനാട് മാനന്തവാടി സ്വദേശി മൊതക്കര പുത്തന്‍പുരയില്‍ ദാമോദരന്‍ (58) അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച മരിച്ചിരുന്നു. അപകടത്തത്തെുടര്‍ന്ന് കടന്നു കളഞ്ഞ രഞ്ജിത്തിനെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. വാഹന നമ്പര്‍ ശ്രദ്ധിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് രഞ്ജിത്തിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.