തൃശൂര്‍: വിജിലന്‍സിന്‍െറ ടൗണ്‍ ആന്‍ഡ് സിറ്റി ഓപറേഷന്‍ മിന്നല്‍ പരിശോധനയില്‍ കോര്‍പറേഷന്‍, നഗരസഭാ ഓഫിസുകളില്‍ ക്രമക്കേടുകളുടെ കൂമ്പാരം. കോര്‍പറേഷന്‍ ഓഫിസിലും ഇരിങ്ങാലക്കുട, ഗുരൂവായൂര്‍, കൊടുങ്ങല്ലൂര്‍ നഗരസഭാ ഓഫിസുകളിലുമാണ് പരിശോധന നടന്നത്. കെട്ടിട നിര്‍മാണാനുമതിക്കും മറ്റുമുള്ള അപേക്ഷകളില്‍ അകാരണമായി കാലതാമസം വരുത്തുന്നതായും രജിസ്റ്ററുകള്‍ ശരിയായി സൂക്ഷിക്കുന്നില്ളെന്നും കണ്ടത്തെി. ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പേഴ്സനല്‍ അസി. വി. സായ്ഗിരി, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ എം.പി. വിനയന്‍, ഓഡിറ്റ് ഓഫിസര്‍ എം.എല്‍. അഗസ്റ്റിന്‍, ഫാക്ടറീസ് അഡീ.ഇന്‍സ്പെക്ടര്‍ പി. സുരേഷ് എന്നിവരും വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ ഷാജ് ജോസ്, സുനില്‍കുമാര്‍, സലില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ജോയ്, എ.എസ്.ഐ കൃഷ്ണന്‍, ഷാജു, ലോഹിതാക്ഷന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാജന്‍, സുരേഷ്, ബിജു, വര്‍ഗീസ്, രാധാകൃഷ്ണന്‍, അച്യുതന്‍കുട്ടി, ശിവപ്രകാശ്, രാകേഷ് എന്നിവരും പങ്കെടുത്തു. വിശദ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.