തൃശൂര്‍: എട്ടാമത് അന്തര്‍ദേശീയ നാടകോത്സവം (ഇറ്റ്ഫോക്) ഇന്ന് കൊടിയിറങ്ങും. ഏഴ് ദിവസം നീണ്ട ഇറ്റ്ഫോക്കില്‍ മറിയാമ്മ, ഖസാക്കിന്‍െറ ഇതിഹാസം, മത്തി, അദ്ദേഹവും മൃതദേഹവും എന്നീ മലയാള നാടകങ്ങളും ചെന്നൈയില്‍ നിന്നത്തെിയ കളര്‍ ഓഫ് ട്രാന്‍സ്, ഡല്‍ഹിയില്‍ നിന്നത്തെിയ എ മെയില്‍ ആന്‍ഡ് ഹാസ് സ്ട്രെയിറ്റ് ആന്‍റിന തുടങ്ങിയ ഇന്ത്യന്‍ നാടകങ്ങളും ജപ്പാന്‍ (കളേഴ്സ് ഓഫ് അവര്‍ ബ്ളഡ്), തുര്‍ക്കി (ഗാര്‍ബേജ് മോസ്റ്റര്‍, മാജിക്ക് ട്രീ), ലബനാന്‍ (സില്‍ക്ക് ത്രെഡ്, ദ് ബാറ്റില്‍ സീന്‍) സിംഗപ്പൂര്‍, ഇറാന്‍, ഇറാഖ് - ബെല്‍ജിയം (വെയ്റ്റിങ്), മലേഷ്യ (ബാലിങ്), ജര്‍മനി (തലാമസ്) എന്നിവിടങ്ങളില്‍ നിന്നുള്ള നാടകസംഘങ്ങളുമാണ് അവതരിപ്പിച്ചത്.20 നാടകങ്ങളുടെ 36 അവതരണങ്ങളാണ് നടന്നത്. കൂടാതെ റേഡിയോ നാടകങ്ങള്‍, നാടകസംബന്ധിയായ കളിയാട്ടം, റാഷമോണ്‍, ലാ സ്ട്രാഡ, യോ ജിംബോ തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനങ്ങള്‍, സുനന്ദാ നായര്‍ അവതരിപ്പിച്ച മോഹിനിയാട്ടം, മാര്‍ഗി മധു അവതരിപ്പിച്ച ചാക്യാര്‍ കൂത്ത്, ലളിത കലാ അക്കാദമിയുമായി ചേര്‍ന്നുള്ള ചിത്ര പ്രദര്‍ശനം തുടങ്ങിയ നിരവധി സമാന്തര പരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഒരാഴ്ച്ച സംഗീത നാടക അക്കാദമി അങ്കണം രാപകലുകളെ ഒരു പോലെയാക്കി. എട്ടാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഏഴു ദിവസവും രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി എത്തിയ സംഗീതജ്ഞരും ഗായകരും അവതരിപ്പിച്ച സംഗീതപരിപാടികള്‍ ജനശ്രദ്ധ നേടി. പ്രശസ്ത ഹിന്ദുസ്ഥാനി ഗായകരായ ഗുണ്ടേച്ചാ ബ്രദേഴ്സിന്‍െറ സംഗീതം പശ്ചാത്തലമാക്കി ചെന്നൈ ചന്ദ്രലേഖ തിയറ്റര്‍ ഗ്രൂപ് അവതരിപ്പിച്ച ‘ശരീര’യോടെ തുടങ്ങിയ എട്ടാമത് ഇറ്റ്ഫോക്കില്‍ നാടകം കാണാനും ടിക്കറ്റെടുക്കാനുമായി പ്രേക്ഷകരുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ വിജയമാക്കാന്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചവരെ സംഗീത നാടക അക്കാദമി ആദരിക്കും. തോപ്പില്‍ ഭാസി ബ്ളാക് ബോക്സില്‍ രാത്രി 9.30ന് ഡല്‍ഹിയില്‍ നിന്നുള്ള ധോടാ ധ്യാന്‍ സെ എന്ന നാടകം അരങ്ങേറുന്നതോടെ എട്ടാമത് ഇറ്റ്ഫോക്കിന് തിരശ്ശീല വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.