അസഹിഷ്ണുതയുടെ കാലത്ത് മാധ്യമത്തിന്‍െറ പ്രസക്തി വര്‍ധിക്കുന്നു –കമല്‍

മാള: പശ്ചാത്തലവും മതവും രാഷ്ട്രീയവും നോക്കി വായനയെ സമീപിക്കുന്ന അസഹിഷ്ണുതയുടെ കാലത്ത് മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മാധ്യമത്തിന്‍െറ പ്രസക്തി വര്‍ധിക്കുകയാണെന്ന് സംവിധായകന്‍ കമല്‍. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ചെഗുവേരയുടെ ചിത്രംവരച്ച പെണ്‍കുട്ടിയെയും കൂട്ടുകാരനെയും ആക്രമിച്ച അസഹിഷ്ണുതയുടെ വക്താക്കള്‍ ഭാവിതലമുറയായ കുട്ടികള്‍ വരെ എന്ത്ചെയ്യണമെന്ന് തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ബാഹ്യശക്തികള്‍ക്ക് എതിരെ കൃത്യമായ നിലപാട് സ്വീകരിച്ച് മാധ്യമം ദൗത്യനിര്‍വഹണം തുടരണമെന്നും അദ്ദേഹം പറഞ്ഞു. കലാസന്ധ്യ ഇവിടെ നടക്കുമ്പോള്‍ തിരുവനന്തപുരത്ത് ഗുലാം അലിയുടെ ഗസല്‍ പരിപാടി പുരോഗമിക്കുകയാണ്. അസഹിഷ്ണുതക്കെതിരെ കേരളം ഒന്നിച്ചുനില്‍ക്കുന്ന കാഴ്ചയാണ് അവിടെയുള്ളത്. അസഹിഷ്ണുതയുടെ വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞ് ജനത്തെ ഒന്നിച്ചുനിര്‍ത്താന്‍ കലക്ക് മാത്രമെ കഴിയൂ. മാധ്യമം കുടുംബം മാസികക്കായി നടത്തുന്ന ഈ കലാസന്ധ്യയിലൂടെ അതിന് സാധ്യമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വായനക്കാര്‍ ഏറ്റുവാങ്ങിയ സിനിമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ പങ്കുവെക്കാനായത് കമല്‍ സ്മരിച്ചു. മതത്തിന്‍െറ മൂടുപടം അണിഞ്ഞവര്‍ വര്‍ഗീയത വളര്‍ത്തുന്നു –റഫീക്ക് അഹമ്മദ്് മാള: ആര്‍ത്തിയും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ട് മതത്തിന്‍െറ മൂടുപടം അണിഞ്ഞവരാണ് വര്‍ഗീയത വളര്‍ത്തുന്നതെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. കലാസന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ മാധ്യമലോകത്ത് മാധ്യമത്തിന് കൃത്യമായ ഇടമുണ്ട്. അസഹിഷ്ണുതയുടെ ഈ കാലത്ത് മാധ്യമത്തിന്‍െറ ഈ ഇടത്തിന് പ്രസക്തി ഏറുകയാണ്. കച്ചവടതാല്‍പര്യത്തിനപ്പുറം നൈതികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മാധ്യമം അസഹിഷ്ണുതയുടെ കാലത്ത് കൃത്യമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.