സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കലോത്സവം: കോഴിക്കോട് കിരീടത്തിലേക്ക്

തൃശൂര്‍: 38ാമത് സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ടെക്നിക്കല്‍ സ്കൂള്‍ മുന്നില്‍. 47 പോയന്‍റുമായാണ് കോഴിക്കോട് കിരീടത്തിലേക്ക് കുതിക്കുന്നത്. 35 പോയന്‍റുമായി പാലക്കാട് ഷൊര്‍ണൂര്‍ ടി.എച്ച്.എസാണ് രണ്ടാംസ്ഥാനത്ത്. 34 പോയന്‍റുമായി പയ്യോളിയാണ് മൂന്നാം സ്ഥാനത്ത്. വട്ടംകുളം (33 പോയന്‍റ്), കുറ്റിപ്പുറം (32), ആതിഥേയരായ തൃശൂര്‍ ടി.എച്ച്.എസ് (30) എന്നിവര്‍ തൊട്ടുപിറകിലുണ്ട്. രണ്ടാം ദിനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നാടകം, നൃത്തവേദികളായിരുന്നു. നാടകങ്ങളില്‍ പലതും മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ഗുരുവന്ദനവും കവിതകളും കുരുന്നുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമെല്ലാം നാടകങ്ങളില്‍ വിഷയീഭവിച്ചു. കലോത്സവം ശനിയാഴ്ച സമാപിക്കും. വൈകീട്ട് ടൗണ്‍ഹാളില്‍ നടക്കുന്ന സമാപനസമ്മേളനത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.