കൊടുങ്ങല്ലൂര്‍: മരണപാതയായി മാറിയ കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ശാസ്ത്രീയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി രണ്ടുകോടി ഉടന്‍ അനുവദിക്കുമെന്ന് കൊടുങ്ങല്ലൂരില്‍ നടന്ന യോഗത്തില്‍ സംസ്ഥാന റോഡ് സുരക്ഷാ കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ദിശാബോര്‍ഡുകള്‍, റിഫ്ളക്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കും. ലൈനിങ് നടത്താനും തീരുമാനിച്ചു. ബൈപ്പാസിന്‍െറ രണ്ട് പ്രവേശന കവാടത്തിലും മീഡിയനുകള്‍ സ്ഥാപിക്കും. സിഗ്നല്‍ സംവിധാനം രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെ പ്രവര്‍ത്തിപ്പിക്കും. അമിത വേഗവും മറ്റ് ട്രാഫിക് നിയമ ലംഘനങ്ങളും കണ്ടത്തൊന്‍ കാമറകള്‍ സ്ഥാപിക്കും. അപകട മേഖലകളില്‍ ട്രാഫിക് വാര്‍ഡന്മാരെ നിയോഗിക്കും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടിയെടുക്കും. ബൈപ്പാസിലെ വേഗം 60 കിലോമീറ്ററായി നിജപ്പെടുത്താനും തീരുമാനമായി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍, എന്‍.എച്ച്-പൊലീസ്-മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.