തൃശൂര്‍: സ്ഥലപരിമിതിയാലും നവീകരണം കൊണ്ടും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വീര്‍പ്പുമുട്ടുമ്പോള്‍ കോര്‍പറേഷനില്‍ നിന്ന് ലഭിച്ച സ്ഥലം വെറുതെ കിടക്കുന്നു. ബസുകള്‍ പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാനോ സ്ഥലമില്ലാതെ നട്ടംതിരിയുമ്പോഴാണ് ശക്തന്‍ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് 25 സെന്‍റ് സ്ഥലം വെറുതെയിട്ടിരിക്കുന്നത്. ദിവാന്‍ജിമൂലയിലെ കുപ്പിക്കഴുത്ത് നിവര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സി വിട്ടുകൊടുത്ത ഒമ്പത് സെന്‍റിന് പകരമായാണ് ശക്തനില്‍ 25സെന്‍റ് സ്ഥലം നല്‍കിയത്. സ്ഥലം കിട്ടി രണ്ടുമാസം കഴിഞ്ഞിട്ടും വളച്ചുകെട്ടി ബോര്‍ഡ് വെച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ല. പ്രതിദിനം 900 ഓളം ബസുകളാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെുന്നത്. മൂന്നേക്കര്‍ 12 സെന്‍റിലാണ് സ്റ്റാന്‍ഡ്. സ്ഥലം കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ കുറച്ചു സ്ഥലത്ത് മാത്രമെ ബസുകള്‍ പാര്‍ക്ക് ചെയ്യാനാവൂ. രാത്രിയില്‍ ദൂരദിക്കുകളില്‍ നിന്നും ബസുകള്‍ എത്തുന്നതിനാല്‍ ഇവിടത്തെ ബസുകള്‍ സ്റ്റാന്‍ഡിന് വെളിയിലാണ്. രാത്രി ഏഴോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡിന്‍െറ തെക്കുഭാഗത്തെ പാതയോരത്ത് പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇത് ദിവാന്‍ജിമൂല വഴി കടന്നുപോകുന്ന രാത്രികാല ബസുകള്‍ക്കും ലോറികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഡിപ്പോയിലെ 52 ബസുകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ബംഗളൂരുവിലേക്ക് അടക്കം ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്ന 20 ബസുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിന് പുറമെ ലോഫ്ളോര്‍ ബസുകളും സ്റ്റാന്‍ഡില്‍ തന്നെയാണ് നിര്‍ത്തുന്നത്. ഇത്തരത്തില്‍ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടുമ്പോഴാണ് ഏറെ പോരാട്ടം നടത്തി ലഭിച്ച സ്ഥലം വെറുതെ കിടക്കുന്നത്. ഈ സ്ഥലത്തിന് മുന്നിലുള്ള ടി.ഡി.എയുടെ മൂന്ന് സെന്‍റ് സ്ഥലം ലഭ്യമാക്കിയാല്‍ മാത്രമെ അവിടെ പാര്‍ക്കിങ് തുടങ്ങാനാവൂ. ഇതിന്‍െറ നടപടികള്‍ രണ്ടുമാസം കഴിഞ്ഞിട്ടും എങ്ങുമത്തെിയില്ല. സ്വന്തമാക്കുന്നതിനപ്പുറം മൂന്ന് സെന്‍റ് ഭൂമി ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങിയാല്‍ പ്രശ്നത്തിന് താല്‍കാലിക പരിഹാരമാവും. ഇതിനുള്ള ശ്രമവും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.