നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; റോഡ് ടാറിട്ടു

കാട്ടൂര്‍: നാട്ടുകാരുടെ പ്രതിഷേധം കുറിക്ക് കൊണ്ടു. അധികൃതര്‍ റോഡ് ടാര്‍ ചെയ്തു. കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറ-താണിശ്ശേരി റോഡാണ് ചൊവാഴ്ച്ച ടാര്‍ ചെയ്തത്. റോഡ് നന്നാക്കാത്തതിനെചൊല്ലി നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ഇവിടെയുള്ള വളവില്‍ മഴക്കാലത്ത് വെള്ളക്കെട്ടാണ്. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായിരുന്നു ഈ ഭാഗം. നാട്ടുകാരുടെ നേതൃത്വത്തില്‍ സമരങ്ങളും ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതത്തേുടര്‍ന്ന് മൂന്നുമാസം മുമ്പ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് റോഡിന് ഫണ്ട് അനുവദിച്ചു. റോഡു വീതി കൂട്ടി ഉയര്‍ത്തി മെറ്റല്‍ ഇട്ടു. കളിമണ്ണിട്ട് നിരത്തി ഉറപ്പിക്കുകയും ചെയ്തു. ഡിസംബര്‍ ആദ്യവാരത്തോടെ റോഡ് ടാര്‍ചെയ്യുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാല്‍ അധികൃതര്‍ ഉറപ്പ് പാലിച്ചില്ല. മഴ കഴിഞ്ഞതോടെ റോഡിലിട്ട കളിമണ്ണ് പൊടിപാറി നാട്ടുകാര്‍ക്കും പരിസര വാസികള്‍ക്കും കടയുടമകള്‍ക്കും ശല്യമായി. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. വാക്കു പാലിച്ചില്ളെങ്കില്‍ ത്രിതല പഞ്ചായത്തിന്‍െറ മൂന്നുകേന്ദ്രങ്ങളും ഉപരോധിക്കുമെന്ന് ജനകീയ അവകാശമുന്നണി പ്രഖ്യാപിച്ചതോടെ റോഡ് ഉടന്‍ നന്നാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.