പരോള്‍: ജയില്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെടും –ജസ്റ്റിസ് ജെ.ബി. കോശി

തൃശൂര്‍: 392 മുതല്‍ 402 വരെ വകുപ്പുകള്‍ അനുസരിച്ച് തടവിലാക്കപ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കരുതെന്ന ജയില്‍ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. ശിക്ഷ കഴിഞ്ഞിട്ടും രാജ്യം വിടാന്‍ അനുമതി ലഭിക്കാതെ തടവില്‍ കഴിയുന്ന രണ്ട് ബംഗ്ളാദേശികളും രണ്ട് നൈജീരിയക്കാരും വിയ്യൂരിലുണ്ട്. ഇവര്‍ക്ക് യാത്രാനുമതി നല്‍കാനും സര്‍ക്കാറിനോട് ആവശ്യപ്പെടും. വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ച് ജീവനക്കാരുടെ പരാതി കേട്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കഴിഞ്ഞ രണ്ട് തടവുകാര്‍ വിയ്യൂരിലുണ്ട്. ഇവര്‍ക്ക് പ്രായപരിധിയുടെ ആനുകൂല്യം നല്‍കി മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തെഴുതും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്കത്തെുന്ന തടവുകാര്‍ക്ക് മതിയായ പരിഗണന നല്‍കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനും ജയിലില്‍ സ്ഥിരമായി ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ആവശ്യപ്പെടും. വിയ്യൂര്‍ ജയിലിനെക്കുറിച്ച് കമീഷന് നിരവധി പരാതികള്‍ ലഭിച്ചു. ജില്ലാ കോടതി വഴി തന്നെ അമ്പതിലധികം പരാതി കിട്ടിയിട്ടുണ്ട്. തടവുകാരുടെ ബാഹുല്യമാണ് വിയ്യൂര്‍ ജയിലിനെ കുഴക്കുന്നത്. 520 പേരെ പാര്‍പ്പിക്കാവുന്നിടത്ത് 790 പേരാണുള്ളത്. സൗകര്യം വര്‍ധിപ്പിക്കുകയോ തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുകയോ വേണം. ജീവനക്കാരുടെ കുറവും ജയില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തടവുപുള്ളികള്‍ക്ക് എസ്കോര്‍ട്ട് പോകാനോ അവരെ ആശുപത്രിയിലാക്കാനോ ജീവനക്കാരില്ല. ഇതുമൂലം ആറും ഏഴും മാസമായി കോടതികളില്‍ ഹാജരാക്കാന്‍ കഴിയാത്ത റിമാന്‍ഡ് തടവുകാരുണ്ട്. ഇവരെ അതതു സ്ഥലങ്ങളിലെ ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടുമെന്നും ജസ്റ്റിസ് കോശി അറിയിച്ചു. രണ്ടര മണിക്കൂറിലധികമെടുത്താണ് ജയിലിലെ എല്ലാ ബ്ളോക്കും സന്ദര്‍ശിച്ച് ചെയര്‍മാന്‍ തടവുകാരുടെ പരാതി കേട്ടത്. ജയില്‍ സൂപ്രണ്ടും മറ്റുദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.