ചേര്‍പ്പ്: ചേര്‍പ്പിലെ കോണ്‍ഗ്രസില്‍ ദീര്‍ഘകാലമായി നിലല്‍ക്കുന്ന ഗ്രൂപ്പുപോര് കൈയാങ്കളിയുടെ വക്കിലത്തെി. കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് മിനി കമ്യൂണിറ്റി ഹാളില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് ജില്ലാ - സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഉന്തും തള്ളുമുണ്ടായത്.21 അംഗ പഞ്ചായത്തില്‍ 10 അംഗങ്ങളുടെ പിന്തുണയോടെ ഭരിക്കുന്ന കോണ്‍ഗ്രസിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മാത്രം ലഭിച്ചപ്പോള്‍ പ്രതിപക്ഷത്തെ ആറ് അംഗങ്ങളുള്ള സി.പി.എമ്മിന് എങ്ങിനെ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ലഭിച്ചു എന്ന കാര്യം നേതാക്കള്‍ വിശദീകരിക്കണമെന്ന് സ്വാഗതപ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിയത്. മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദും ഇക്കാര്യം ആവശ്യപ്പെട്ടതോടെ പ്രശ്നം രൂക്ഷമായി. ഈ വിഷയം ഇവിടെയല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും അതിന് വേറെ വേദിയുണ്ടെന്നും പറഞ്ഞ് മണ്ഡലം പ്രസിഡന്‍റ് ജോണ്‍ ആന്‍റണി രംഗത്തത്തെി. ഇതിന് മറുപടിയുമായി കൊച്ചുമുഹമ്മദിന്‍െറ വിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരുമത്തെി. കൊച്ചുമുഹമ്മദിന്‍െറ സഹായത്തോടെ മണ്ഡലം പ്രസിഡന്‍റിനെ പിടിച്ച് തള്ളിയെന്ന് പ്രസിഡന്‍റ് ജോണ്‍ ആന്‍റണി പറഞ്ഞു. ഇതോടെ ജോണ്‍ ആന്‍റണിയുടെ വിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും കൊച്ചുമുഹമ്മദിന്‍െറ വിഭാഗത്തില്‍പെട്ട പ്രവര്‍ത്തകരും തമ്മില്‍ പോര്‍വിളിയായി. നേതാക്കളടക്കം ഉന്തിലും തള്ളിലുംപെട്ടു. കാര്യങ്ങള്‍ കൈയാങ്കളിയിലത്തെുന്നതിന് മുമ്പ് മറ്റ് നേതാക്കള്‍ ഇടപെട്ട് ഇരുവിഭാഗക്കാരെയും പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.