കൊടുങ്ങല്ലൂര്‍: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ റോഡുകളുടെ നവീകരണത്തിന് 12 കോടിയുടെ ഭരണാനുമതി. പൊതുമരാമത്തിന്‍െറ ഒറ്റത്തവണ പദ്ധതിയില്‍ അഞ്ച് കോടിയും മെക്കാഡം ടാറിങിനായി ഏഴ് കോടിയുമാണ് അനുവദിച്ചതെന്ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ അറിയിച്ചു. വെള്ളാങ്ങല്ലൂര്‍ -മതിലകം റോഡ് രണ്ടുകോടി, മാള -പള്ളിപ്പുറം -പ്ളാവിന്‍മുറി -കോട്ടമുറി റോഡ് ഒന്നാം ഭാഗം ഒരന്നരക്കോടി, പുത്തന്‍ചിറ -കുരിങ്ങച്ചിറ -വെള്ളൂര്‍ -കൊടുങ്ങല്ലൂര്‍ -നാരായണമംഗലം റോഡ് ഒന്നാം ഭാഗം മൂന്നരക്കോടി എന്നിവയാണ് പുതുതായി റബറൈസ്ഡ് ടാറിങ് നടത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ നാല് റോഡുകള്‍ കൂടി ഗുണമേന്മയുള്ള ടാറിങ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഒറ്റത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 53 റോഡുകള്‍ക്ക് അഞ്ചുകോടിയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. വെള്ളാങ്ങല്ലൂരില്‍ ഒമ്പതും, മത്തേലയില്‍ ഏഴും, കൊടുങ്ങല്ലൂരില്‍ 11ഉം, പുത്തന്‍ചിറയില്‍ നാലും, അന്നമനടയില്‍ രണ്ടും, മാളയില്‍ അഞ്ചും, കുഴൂരില്‍ ഏഴും, പൊയ്യയില്‍ ഏഴും റോഡുകള്‍ക്കായിരുന്നു അനുമതി.ഈ റോഡുകളുടെ ടെന്‍ഡര്‍ നടന്നുവെങ്കിലും പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന് കരാറുകള്‍ തയാറായിരുന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.