ട്രാഫിക് സിഗ്നല്‍ ലൈറ്റ് നോക്കുകുത്തി

നെല്ലായി: ദേശീയപാത 47ലെ നെല്ലായി ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ നോക്കുകുത്തിയായി. നാലുവരിപാതയില്‍ റോഡുമുറിച്ചുകടക്കുന്നതിന് ബുദ്ധിമുട്ടുനേരിടുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് ഒരുവര്‍ഷം മുമ്പ് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. ചുവന്ന ലൈറ്റുകള്‍ മാത്രമാണ് ഇതിലുള്ളത്. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി സിഗ്നല്‍ ലൈറ്റ് പ്രകാശിപ്പിക്കാന്‍ പിന്നേയും നാളുകള്‍ എടുത്തു. എന്നാല്‍, കുറച്ചുനാളുകള്‍ മാത്രമേ ഇതു പ്രവര്‍ത്തിച്ചുള്ളൂ. കഴിഞ്ഞ ഒരുവര്‍ഷമായി സിഗ്നല്‍ ലൈറ്റുകള്‍ കത്തുന്നില്ല. ദേശീയപാതയില്‍ അപകടങ്ങല്‍ വര്‍ധിച്ചിട്ടും സിഗ്നല്‍ ലൈറ്റുകള്‍ തെളിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ നാട്ടുകര്‍ക്ക് അമര്‍ഷമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.